കൊച്ചി: എല്‍ ആന്‍ഡ് ടി മ്യൂച്വല്‍ ഫണ്ടിന്റെ പതാകവാഹക പദ്ധതിയായ എല്‍ ആന്‍ഡ് ടി ഇക്വിറ്റി ഫണ്ട് പത്തുവര്‍ഷം പൂര്‍ത്തിയാക്കി. ഊ കാലയളവില്‍ ഫണ്ട് നിക്ഷേപകര്‍ക്കു 20 ശതമാനം വാര്‍ഷിക റിട്ടേണ്‍ നല്കി.
ഫണ്ട് തുടങ്ങിയ 2005 മെയ് മാസത്തില്‍ നിക്ഷേപിച്ച 1 ലക്ഷം രൂപ 2015 മെയ് മാസത്തില്‍ 6.28 ലക്ഷം രൂപയായി വര്‍ധിച്ചിരിക്കുകയാണ്. പ്രവര്‍ത്തനം തുടങ്ങിയതു മുതല്‍ ഫണ്ടിന്റെ ബഞ്ച്മാര്‍ക്കായ ബിഎസ്ഇ 200 സൂചികയേക്കാള്‍ 5.03 ശതമാനവും സെന്‍സെക്സ് സൂചികയേക്കാള്‍ 4.55 ശതമാനവും മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുവാന്‍ സാധിച്ചിട്ടുണ്ട്.
അതായത് ഫണ്ടിന്റെ തുടക്കത്തില്‍ 10,000 രൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍ അത് ഇപ്പോള്‍ 63,379 രൂപയാകുമായിരുന്നു. ബിഎസ്ഇ 200-ലാണ് ആ തുക നിക്ഷേപിച്ചിരുന്നതെങ്കില്‍ അത് 40,914 രൂപയും സെന്സെക്സിലായിരുന്നുവെങ്കില് 42,827 രൂപയുമേ ആകുമായിരുന്നുളളു.
ലാര്‍ജ്കാപ്, മിഡ്കാപ്, സ്മോള്‍ കാപ് ഓഹരികളില്‍ നിക്ഷേപിച്ച് ദീര്‍ഘകാലത്തില്‍ മൂലധന വളര്‍ച്ച ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഫണ്ടിന്റെ മികച്ച റിട്ടേണിന്റെ കാരണം അച്ചടക്കത്തോടെയുളള നിക്ഷേപസമീപനമാണെന്നു എല്‍ ആന്‍ഡ് ടി മ്യൂച്വല്‍ ഫണ്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കൈലാഷ് കുല്‍ക്കര്‍ണി അറിയിച്ചു.
പത്തുവര്‍ഷക്കാലത്ത് എല്‍ ആന്‍ഡ് ടി മ്യൂച്വല്‍ ഫണ്ട് 7 ലക്ഷം നിക്ഷേപ ഫോളിയോ ആണ് കൈകാര്യം ചെയ്യുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 375 സ്ഥലങ്ങളില്‍ ഫണ്ടിന് ഓഫീസ് സൗകര്യങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: