കൊച്ചി: ബ്രിട്ടീഷ് ബ്രാന്റായ മാര്‍ക്സ് ആന്റ് സ്പെന്‍സറിന്റെ പുതിയ വസ്ത്ര ശ്രേണി കൊച്ചിയില്‍ പ്രദര്‍ശിപ്പിച്ചു. പുരുഷന്മാരും സ്ത്രീകളും പതിവായി ഉപയോഗിക്കുന്നതും പ്രത്യേക സന്ദര്‍ഭങ്ങളിലും ഓഫീസിലും ധരിക്കുന്നതുമായ വസ്ത്രങ്ങള്‍ ഫാഷന്‍ ഷോ മാതൃകയിലാണ് അവതരിപ്പിച്ചത്.
ആഗോള ഫാഷന്‍ രംഗത്തെ ഏറ്റവും പുതിയ പ്രവണതകള്‍ സ്വാംശീകരിച്ചുകൊണ്ട് ലണ്ടനിലെ ഒരു കൂട്ടം ഡിസൈനര്‍മാര്‍ തയ്യാറാക്കിയവയാണ് പുരുഷന്മാര്ക്കായുള്ള വസ്ത്രങ്ങള്‍.
സ്ത്രീകള്‍ക്കായി സ്മാര്‍ട് വേര്, കാഷ്വല്‍ വേര്, ആക്സസറീസ് ശ്രേണികള്‍ തുടങ്ങിയവ ലഭ്യമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: