കൊച്ചി: ജെടിപായ്ക്കില് ജൂണ്‍ 15-ന് 6വനിതാ ശാക്തീകരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. വൈകട്ട് നാലു മുതല്‍ ആറുവരെയുള്ള സെമിനാറില്‍ ആധുനിക ലോകത്ത് കുട്ടികള്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യും.
കൊച്ചി അസി. പോലീസ് സൂപ്രണ്ട് മെറിന് ജോസഫ് സൈബര്‍ ലോകത്ത് കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ മാതാപിതാക്കള്‍ എങ്ങനെ പിന്തുണ നല്കണമെന്നതിനെക്കുറിച്ചു സംസാരിക്കും.
സൈബര്‍ ലോകത്തെ വിവിധതരം കുരുക്കുകള്‍, അവ നിഷ്കളങ്കരായ കുട്ടികളെ എങ്ങനെ ഇരയാക്കുന്നു എന്നീ കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും. ദൈനംദിന ജീവിതത്തില്‍ കുട്ടികള്‍ അകപ്പെടാന്‍ സാധ്യതയുള്ള പടുകുഴികള്‍, വഴിതെറ്റിപ്പോകാനുള്ള സാഹചര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ബോധവത്കരണത്തിന് സെമിനാര്‍ സഹായകരമായിരിക്കും.
ചോയ്സ് സ്കൂള്‍ ക്യാംപസിലാണ് ജെടിപായ്ക്ക് സെമിനാര്‍. രജിസ്ട്രേഷന് ഫീ 700 രൂപ. കുട്ടികള്‍ക്ക് 200 രൂപ. വിവരങ്ങള്‍ക്ക്: +91 – 8086881681/8086881584
പ്രതികരിക്കാൻ ഇവിടെ എഴുതുക: