പാലക്കാട്: പാവപ്പെട്ട ജനങ്ങളെ കബളിപ്പിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തുന്ന ജനസമ്പര്‍ക്ക തട്ടിപ്പ് വീണ്ടും മാറ്റി. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ജില്ലയില്‍ ജൂണ്‍ 16ന് നടക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയമാണ് ജനസമ്പര്‍ക്ക പരിപാടിയുടെ വേദി നേരത്തെ ജൂണ്‍ 13 ന് നിശ്ചയിച്ചിരുന്ന പരിപാടി ചില സാങ്കേതിക കാരണങ്ങളാല്‍ ജൂണ്‍ 16ലേക്ക് മാറ്റുകയായിരുന്നു.
പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാകളക്ടര്‍ പി.മേരിക്കുട്ടി, എ.ഡി.എം. യു.നാരായണന്‍കുട്ടി എന്നിവര്‍ വകുപ്പുതല ഉദേ്യാഗസ്ഥരുടെ നേതൃത്വത്തില്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പന്തല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
വേദിയില്‍ വൈദ്യുതി കണക്ഷന്, വെളളം, ടോയ്ലെറ്റ് സൗകര്യങ്ങളെ സംബനധിച്ച പ്രശ്നങ്ങള്‍ പരിഹരിഹരിക്കുന്നതിന് കെ.എസ്.ഇ.ബി., പി.ഡബ്ല്യൂ.ഡി., വാട്ടര്‍ അതോറിറ്റി, ശുചിത്വമിഷന് എന്നീ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇതിനു മുന്നോടിയായി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരാതികളുടെ സ്ക്രീനിംഗ് കമ്മറ്റി യോഗത്തില്‍ 100 പരാതികള്‍ തെരഞ്ഞെടുത്തിരുന്നു. പട്ടികജാതി ടൂറിസം വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ പങ്കെടുത്ത സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രി നേരിട്ടു കാണുന്ന 100 പേരെ തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: