കൊച്ചി: വിദ്യാഭ്യാസ വായ്പാ കുടിശ്ശിക വരുത്തുന്നത് ഭാവിയില്‍ ഭവന വായ്പയോ വ്യക്തിഗത വായ്പയോ മറ്റോ എടുക്കുന്നതിന് തടസ്സമാവുമെന്ന് സിബില്‍ (ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ) സീനിയര്‍ വൈസ് പ്രസിഡന്റ് ഹര്‍ഷാല ചന്ദ്രോര്ക്കന് പറഞ്ഞു.
വായ്പ എടുക്കുന്ന എല്ലാവരുടേയും വിശദാംശങ്ങള്‍ സിബിലിന്റെ കൈവശമുണ്ടാവും. ഏത് ധനകാര്യ സ്ഥാപനത്തിലാണോ കുടിശ്ശിക വരുത്തിയത്, ആ സ്ഥാപനം നല്കുന്ന വിവരങ്ങള്‍ മറ്റെല്ലാ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും സിബില്‍ നല്‍കുന്നതാണ്.
വായ്പ എടുത്തിട്ടുള്ള ഓരോരുത്തരെയും സംബന്ധിക്കുന്ന സിബില്‍ റിപ്പോര്‍ട്ടും‘ട്രാന്‍സ് യൂണിയന് സ്കോറും എല്ലാ ബാങ്കുകളിലുമുണ്ടായിരിക്കും. വായ്പാ അപേക്ഷകള്‍ പരിഗണിക്കുമ്പോള്‍ ഈ സ്കോര്‍ ബാങ്കുകളെല്ലാം കണക്കിലെടുക്കുന്നതാണ്. വായ്പകള്‍ തിരിച്ചടക്കേണ്ടത്തിന്റെ പ്രാധാന്യം ബോദ്ധ്യപ്പെടുത്തുന്നതിനായി സിബില്‍ വിദ്യാര്‍ഥികള്‍ക്കായി ക്ലാസുകള്‍ സംഘടിപ്പിച്ചു വരുന്നതായി ചന്ദോര്‍ക്കര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: