ചാത്തന്നൂര്‍ : യുവതിക്ക് ക്രൂരമായി മര്‍ദ്ദനമേറ്റ് ദിവസങ്ങള്‍ കഴിഞ്ഞിട്ടുംകേസെടുക്കാതെ പോലീസ്. ചാത്തന്നൂര്‍ ഏറം വെട്ടിക്കുന്നുവിള പാച്ചന്റെ മകള്‍ മഞ്ചു (38) ആണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്.
ഞായറാഴ്ച രാവിലെ കെ.എസ്.ആര്.ടി.സി. ഡിപ്പോ ജംഗ്ഷനില്വച്ചും വൈകുന്നേരം വീട്ടില്‍ പോകുന്ന വഴിക്കുമാണ് മര്‍ദ്ദനമേറ്റത്. പോലീസില്‍ പരാതികൊടുത്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണമില്ല. മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ എത്തിക്കുന്നതിനുമുന്‍പേ പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും ഇതുവരെ മൊഴിയെടുക്കുവാന്‍ പോലുംപോലീസ് വന്നിട്ടില്ല.
നിലവിളി കേട്ട് തൊട്ടടുത്ത വീട്ടുകാര്‍ ഓടിയെത്തിയപ്പോഴേയ്ക്കും ആട്ടോയിലെത്തിയ സംഘം രക്ഷപെട്ടിരുന്നു.
തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ അവശനിലയില്‍ കിടന്ന മഞ്ചുവിനെ നെടുങ്ങോലം സര്‍ക്കാര്‍ ആശുപത്രിയിലും അവിടെനിന്ന് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തീവ്രപരിചരണ ചികിത്സയിലായിരുന്ന മഞ്ചുവിന് തലയ്ക്കും കഴുത്തിനും ആഴത്തില്‍ മുറിവേല്‍ക്കുകയും കഴുത്തിലും അടിവയറ്റിലും നെഞ്ചിലും ഗുരുതരമായ ക്ഷതങ്ങളും ഉണ്ട്. കേസെടുക്കാത്ത പോലിസ് നടപടിയില്‍ പ്രതിഷേധം വ്യാപകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: