കൊച്ചി: സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ഇന്‍കെലിന്റെ മലപ്പുറത്തെ ഗ്രീന്‍സ് പാര്‍ക്കില്‍ ഇന്ത്യയിലെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ ഗ്രൂപ്പുകളും ആയിരം കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങുന്നു.
വ്യവസായരംഗത്തും വിദ്യാഭ്യാസമേഖലയിലും കേരളത്തെ പ്രമുഖ ലക്ഷ്യസ്ഥാനമാക്കുക എന്ന ഉദ്ദേശ്യത്തോടെ ഇന്‍കെലും സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനും ചേര്‍ന്ന് 168 ഏക്കറില്‍ പാണക്കാട്ട് തയാറാക്കിയിട്ടുള്ള മെഗാ പാര്‍ക്കില്‍ വ്യവസായങ്ങള്‍ക്കായി എസ്എംഇ പാര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി എഡ്യൂസിറ്റി എന്ന പേരില്‍ പ്രത്യേക മേഖലയുമാണ് സജ്ജീകരിച്ചിരിക്കുന്നത്.
എസ്എംഇ പാര്‍ക്കില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും വ്യവസായങ്ങള്‍ തുടങ്ങുക. 2018 ആകുമ്പോഴേയ്ക്കും 1000 കോടി രൂപയുടെ നിക്ഷേപം എന്ന ലക്ഷ്യത്തിലെത്തുമെന്ന് ഇന്‍കെല്‍ മാനേജിംഗ് ഡയറക്ടര്‍ ടി.ബാലകൃഷ്ണന് അറിയിച്ചു. പ്രമുഖ വ്യവസായസ്ഥാപനങ്ങളുമായും വിദ്യാഭ്യാസ ഗ്രൂപ്പുകളുമായും ഉന്നതതല ചര്‍ച്ച തുടരുകയാണ്.
ഇതിനോടകം 20 കോടി രൂപ മുടക്കി അടിസ്ഥാന സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ബാക്കിയുള്ള സൗകര്യങ്ങളേര്‍പ്പെടുത്താന്‍ 50 കോടി രൂപ കൂടി മുടക്കുമെന്ന് ബാലകൃഷ്ണന് വ്യക്തമാക്കി. 2017 ആകുമ്പോള്‍തന്നെ എസ്എംഇ പാര്‍ക്കില്‍ 1400 പേര്‍ക്ക് തൊഴില്‍ ലഭിക്കും. വ്യവസായ മേഖലയായ എസ്എംഇ പാര്‍ക്കും എഡ്യുസിറ്റിയുമുള്പ്പെടുന്നനതാണ് ഇന്‍കെല്‍ സ്ഥാപിക്കുന്ന ഇന്കെല്ഗ്രീന്സ്.
ഇതിനോടകം എസ്എംഇ പാര്‍ക്കില്‍ 17 കമ്പനികള്‍ 80 കോടി രൂപ മുതല്‍മുടക്കിയിട്ടുണ്ട്. എഡ്യൂസിറ്റിയില്‍ ആറ് വിദ്യാഭ്യാസ ഗ്രൂപ്പുകള്‍ 50 കോടി രൂപ മുടക്കി നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: