കൊച്ചി: സ്വയം തീര്‍ത്ത പെയിന്റിങ്ങുകളുടേയും ഫോട്ടോകളുടേയും പ്രദര്‍ശനമൊരുക്കി ഇന്‍ഫോപാര്‍ക്കിലെ ടെക്കികള്‍ എത്തുന്നു. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനായാണ് ഇന്‍ഫോപാര്‍ക്കിലെ റാപ്പിഡ് വാല്യു സൊലൂഷന്‍സ് കമ്പനി ജീവനക്കാര്‍ വളരെ വ്യത്യസ്തമായ എക്സിബിഷന് അണിയിച്ചൊരുക്കുന്നത്. ജൂണ്‍ ആറ് മുതല്‍ പത്ത് വരെ കൊച്ചി ദര്‍ബാര്‍ ഹാളിലാണ് ചിത്ര പ്രദര്‍ശനം നടക്കുന്നത്.
‘ഫോര്‍ യുവര്‍ ഇന്‍ഫര്‍മേഷന്‍’ (എഫ്ഐഎ) എന്ന് പേരിട്ടിരിക്കുന്ന ചിത്രപ്രദര്‍ശനം ജൂണ്‍ ആറിന് വൈകിട്ട് നാല് മണിക്ക് ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ചിത്രകാരന് ആനന്ദ് ചന്നാര്‍ ഉദ്ഘാടനം ചെയ്യും. റാപ്പിഡ് വാല്യു സൊലൂഷന്‍സിലെ ഡിസൈനേഴ്സിന്റെ കൂട്ടായ്മയായ ജെംസിലെ ടെക്നോളജി പ്രൊഫഷണലുകളുടെ ഒരു സംരംഭമാണ് ചിത്ര പ്രദര്‍ശനം.
സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തുന്നതിനോടൊപ്പം ഡിസൈനേഴ്സ്, വര്‍ണങ്ങളെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവര്‍, ചിത്രകലയെ നെഞ്ചേറ്റുന്നവര്‍ എന്നിവരുമായി കൈകോര്‍ക്കുന്നതിനുള്ള ജെംസിന്റെ പ്രാരംഭ നടപടികള്‍ കൂടിയാണ് ഈ സംരംഭം. മെല്വിന് തമ്പി, റോയ് ആനന്ദ്, അനൂപ് എം, സുജിത് കെ.എസ്, അനുഗീത് ടി.എസ്, ശരണ്യ രമണന്, ഹരി കൃഷ്ണന്, ജിബിന്‍ ജോസഫ്, അമല്‍ ടോമി, മാത്തുക്കുട്ടി സേവ്യര്‍, ജിജോ ജോസഫ്, സ്മിനു ജോസഫ്, അരുണ്‍ കെ.എ, അജ്ഞലി രവീന്ദ്രന് എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ അണിനിരത്തുന്നതെന്ന് റാപ്പിഡ് വാല്യു സൊലൂഷന്‍സ് സിഇഒയും പ്രസിഡന്റുമായ രാജേഷ് പടിഞ്ഞാറേമഠം, “റാപ്പിഡ് വാല്യു സൊലൂഷന്‍സിന്റെ ഹ്യൂമന്‍ റിസോഴ്സ് ഡയറക്ടര്‍ ഡോ. ഗോപാലകൃഷ്ണന് ജെ. പ്രകാശ് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: