കുമളി: കുമളി ബസ്റ്റാന്‍ഡിനു സമീപം കഞ്ചാവുമായി മൂന്ന് എറണാകുളം സ്വദേശികള്‍ പിടിയില്‍. ഇന്ന് രാവിലെയാണ് സംഭവം. എറണാകുളം സ്വദേശികളെന്നു പറയുന്ന തന്‍സീര്‍, നൗഷാദ്, സിറാജ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് രണ്ടു പൊതികളിലായി ഏകദേശം രണ്ടു കിലോയോളം കഞ്ചാവ് കണ്ടെടുത്തു.
തമിഴ്നാട്ടില്‍ നിന്നു മലപ്പുറത്തേക്കു കൊണ്ടുപോവുകയായിരുന്നുവെന്നാണ് ചോദ്യം ചെയ്യലില്‍ വ്യക്തമായത്. പിടികൂടിയ സമയത്ത് മൂവരും കഞ്ചാവ് ലഹരിയിലായിരുന്നതിനാല്‍ ഇവര്‍ പറയുന്ന മേല്‍വിലാസത്തില്‍ വ്യക്തതയില്ലെന്ന് അധികൃതര്‍ പറഞ്ഞു. പിടിയിലായവരെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: