കുണ്ടറ: മകന്റെ ചികിത്സയ്ക്കായി സ്വര്‍ണം പണയപ്പെടുത്തി വായ്പ എടുത്ത വീട്ടമ്മയ്ക്ക് വായ്പ തുക തിരിച്ചടയ്ക്കാന്‍ വന്നപ്പോള്‍ സ്വര്‍ണം തിരികെ നല്‍കാത്തത് പ്രതിഷേധത്തിനിടയാക്കി. കഴിഞ്ഞ ദിവസം കേരളപുരം മുത്തൂറ്റ് ശാഖയുടെ മുന്നിലായിരുന്നു സ്വദേശി ജാഗരണ്‍ മഞ്ചിന്റെ ഉപരോധസമരം.
2007ല്‍ മാമൂട് സ്വദേശി സുശീല മകന്റെ ഹൃദയ ചികിത്സയ്ക്കായി തന്റെ രണ്ടര പവന്റെ സ്വര്‍ണമാല പണയപ്പെടുത്തി കേരളപുരത്തെ ശാഖയില്‍ നിന്നും വായ്പ എടുത്തിരുന്നു. എന്നാല്‍ 2010ല്‍ മകന് മരണപ്പെട്ടു. അതിന് ശേഷം വായ്പ തുക അടച്ച് സ്വര്‍ണം തിരികെ എടുക്കാന്‍ വന്നപ്പോള്‍ മുത്തൂറ്റ് അധികൃതര്‍ ഇവിടെ സ്വര്‍ണമില്ലെന്ന് പറഞ്ഞു. സുശീലയെ തിരികെ മടക്കി അയച്ചു. തുടര്‍ന്ന് സുശീല കണ്‍സ്യൂമര്‍ കോര്‍ട്ടില്‍ കേസ് ഫയല്‍ ചെയ്യുകയും 2013ല്‍ സുശീലയ്ക്ക് നഷ്ടപരിഹാരമായി 83000 രൂപ നല്‍കണമെന്ന വിധി ഉണ്ടാകുകയും ചെയ്തു. എന്നാല്‍ ഇതുവരെയും അധികൃതര്‍ വിധി നടപ്പിലാക്കിയില്ല.
മുത്തുറ്റ് ട്രൈബ്യൂണല്‍ കോടതിയില്‍ ഇതിനെതിരെ കേസ് ഫയല്‍ ചെയ്തു. എന്നാല്‍ ഈ കേസ് കോടതി തള്ളുകയും മൂത്തൂറ്റ് മാനേജര്‍ കോടതിയില്‍ ഹാജരകണമെന്ന് ഉത്തരവിടുകയും ചെയ്തു. എന്നാല്‍ മനേജര്‍ കോടതിയില്‍ ഹാജരാകാത്തതിനാല്‍ കോടതി വാറന്റ് പുറപ്പെടുവിച്ചു. കോടതി കേസ് തള്ളിയതിനാല്‍ നഷ്ട പരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് സ്വദേശി ജാഗരണ്‍ മഞ്ചിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ മുതല്‍ ശക്തമായ ഉപരോധ സമരം നടത്തി. തുടര്‍ന്ന് അധികൃതരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം സുശീലയ്ക്ക് 50000 രൂപ നഷ്ടപരിഹാര ഇനത്തില്‍ നല്‍കാമെന്ന് മുത്തുറ്റ് അധികൃതര്‍ ഉറപ്പ് നല്കി തുടര്‍ന്ന് സമരം പിന്‍വലിച്ചു.
ഉച്ചയ്ക്ക് ശേഷം അധികൃതര്‍ ഈ നിലപാടില്‍ നിന്നും മാറിയതിനെതുടര്‍ന്ന് വീണ്ടും സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഉപരോധ സമരം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: