കോട്ടയം: പട്ടപ്പകല്‍ തിരുനക്കരയില്‍ ഹോട്ടല്‍ തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് പിടികൂടി. പാമ്പാടി ളാക്കാട്ടൂര്‍ സ്വദേശി മധുകുമാറിനെയാണ്(46) പൊലീസ് കോഴിക്കോടു നിന്നും പിടികൂടിയത്. കോട്ടയം വെസ്റ്റ് സിഐ സക്കറിയ മാത്യുവിന്റെ നേതൃത്വത്തിലാണ് കോഴിക്കോടുനിന്നും പിടികൂടിയത്. കോട്ടയം ഡിവൈഎസ്പിക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് അന്വേഷണം കോഴിക്കോട് കേന്ദീകരിച്ച് നടത്തിയത്.
കഴിഞ്ഞമാസം 28നായിരുന്നു സംഭവം. പ്രതിയായ മധുകുമാറും ആക്രമണത്തിനിരയായ രവിയും മറ്റ് ചില ഹോട്ടല്‍ തൊഴിലാളികളും മദ്യലഹരിയില്‍ ഇരിക്കുന്ന സമയത്ത് അതുവഴി പോയ യാത്രക്കാരന്റെ കൈയില്‍ നിന്ന് താഴെ വീണ പണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് രവിയെ അക്രമിക്കാന്‍ കാരണമായി പൊലീസ് പറയുന്നത്. പ്രതിയായ മധുകുമാര്‍ സഥിരമായി കയ്യില്‍ ബ്ലേഡ് സൂക്ഷിക്കുന്ന വ്യക്തിയാണ്. ഇയാളുടെപേരില്‍ ഇത്തരത്തില്‍ മറ്റു കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. ആക്രമണത്തിനിരായയ രവിയുടെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഇയാളെ അടിയന്തിര ശസ്ത്രകീയയ്ക്ക് വിധേയനാക്കിയിരുന്നു. ആക്രമണത്തിനു ശേഷം കടന്നുകളഞ്ഞ മധുകുമാര്‍ 15 വര്‍ഷത്തിന് മുന്‍പ് നാടുവിട്ട വ്യക്തിയാണ്. അതുകൊണ്ടു തന്നെ ആദ്യഘട്ടത്തില്‍ ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചരുന്നില്ല. പിന്നീട് ബന്ധുക്കളുടെ വീട്ടില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് മധു ഷാഡോ പൊലീസിന്റെ പിടിയിലാവുന്നത്.
പ്രതിയുടെ കൃത്യമായ ഫോട്ടോയോ വിലാസമോ ലഭിച്ചിരുന്നില്ല. തുടര്‍ന്ന് കോട്ടയം ടൗണില്‍ പ്രവര്‍ത്തിക്കുന്ന തട്ടകടകള് കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. ഇത്തരത്തില്‍ നൂറോളം തട്ടുകട തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി ഹോട്ടല്‍ തൊഴിലാളികളുടെ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കും. അന്വേഷണ സംഘത്തില്‍ വെസ്റ്റ് എസ്.ഐ ടി.ആര് ജിജു, എ.എസ്.ഐ മാത്യു ശ്രീരംഗന്‍, ഷാഡോ പൊലീസ് അംഗങ്ങളായ എ.എസ്.ഐ ഡി.സി വര്‍ഗ്ഗീസ്, പി.എന്‍ മനോജ്, പ്രതീഷ് രാജ് എന്നിവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: