Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമഹൃദയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2015, 09:17 pm IST
in Samskriti

രാവണവധം കഴിഞ്ഞ് സീതയെ വീണ്ടെടുത്ത ശ്രീരാമചന്ദ്രന്‍ വാനരപ്പടയോടും അനുജനോടും മിത്രവര്‍ഗ്ഗത്തോടുമൊപ്പം അയോദ്ധ്യയില്‍ പ്രവേശിച്ച് വസിഷ്ഠാദികളോടും പൗരവൃന്ദത്തോടും കൂടിയിരുന്ന് അയോദ്ധ്യപതിയായി അഭിഷേകം ചെയ്തു. ആ സന്തോഷവേളയില്‍ എല്ലാവര്‍ക്കും വാരിക്കോരി സമ്മാനങ്ങള്‍ നല്‍കി. ഒരാള്‍മാത്രം ഒന്നും ചോദിക്കാതെ വന്ദിച്ചുകൊണ്ടു നില്‍ക്കുന്നു. വായുപുത്രനായ ഹനുമാന്‍.

കാരുണ്യമൂര്‍ത്തിയായ ശ്രീരാമന്‍ ഹനുമാനെ നോക്കി മന്ദഹാസത്തോടുകൂടി സീതയോടു പറഞ്ഞു. ”ഹേ സുന്ദരിയായ ദേവി, ഹനുമാനെ കണ്ടില്ലേ? നിന്നിലും എന്നിലും അഭേദമായ ഭക്തി ഇവനുണ്ട്. പരമാത്മജ്ഞാനമല്ലാതെ മറ്റൊന്നിലും ഇവനാഗ്രഹമില്ല. അതിനാല്‍ നിര്‍മ്മലമായ പരമാത്മജ്ഞാനത്തിന് ഇവന്‍ അര്‍ഹനാണ്. ഇവന്‍ നിര്‍മ്മമനാണ്, നിത്യബ്രഹ്മചാരിയാണ്, അശേഷം കളങ്കമില്ലാത്തവനുമാണ്. ബ്രഹ്മോപദേശത്തിനു യോഗ്യരായ ദുര്‍ലഭം വ്യക്തികളില്‍ ഇവന്‍ ഉത്തമോത്തമനാണ്. ഇവന്റെ ആഗ്രഹം ദേവി നിറവേറ്റിക്കൊടുക്കണം.

ആത്മതത്ത്വം ഗ്രഹിക്കാന്‍ ഹനുമാനുള്ള അര്‍ഹത

ഒരാള്‍ക്ക് ആത്മതത്ത്വം ഗ്രഹിക്കാന്‍ വേണ്ട എല്ലാ യോഗ്യതകളും ഹനുമാനുണ്ടെന്ന് ശ്രീരാമന്‍ വ്യക്തമാക്കിയിരിക്കുന്നു.

1. അഭേദഭക്തി- നിത്യാനിത്യാ വസ്തു വിവേകം ആദ്യം സമ്പാദിക്കണം. നിത്യ വസ്തു ബ്രഹ്മം മാത്രം ഈശ്വരന്‍ ഒന്നേയുള്ളൂ. അതുമാത്രമാണ് നിത്യം. ശ്രീരാമനിലും സീതയിലും ഒരേപോലെ അഭേദശക്തിയുള്ളവനാണ്. ഹനുമാന്‍ ദേവന്‍ വേറെ ദേവി വേറെയെന്നു കാണുന്നില്ല. നമ്മില്‍ ഭക്തന്മാരെന്നു പറയുന്നവര്‍ക്ക് ഇതു മനസ്സിലാകില്ല. ഒരു ശിവന്‍കോവിലില്‍നിന്ന് മറ്റൊരു ശിവക്ഷേത്രത്തിലേക്ക് ഓടുന്നു. എനിക്ക് കൃഷ്ണനെയാണിഷ്ടം, എന്റെ ദൈവം ശിവനാണ്, ഞാന്‍ വിഷ്ണുഭക്തനാണ്, ഇന്ന ക്ഷേത്രത്തിലെ ദേവിയാണ് വിളിച്ചാല്‍ വിളികേള്‍ക്കുന്ന അമ്മ, മറ്റു സ്ഥലങ്ങളിലെ ദേവിമാര്‍ക്കൊന്നും ചെവിയില്ല. എന്നൊക്കെ പറയുന്നവര്‍ തികഞ്ഞ അജ്ഞാനികളാണ്. ഗുരുവായൂര്‍ കൃഷ്ണനും അനന്തശായിയും രണ്ടാണോ? ആറ്റുകാല്‍ദേവിയും ചോറ്റാനിക്കര ദേവിയും തമ്മിലെന്താ വ്യത്യാസം?

അയ്യപ്പനും സുബ്രഹ്മണ്യനും ഒന്നല്ലേ? ഈശ്വരന്‍ ഒന്നേയുള്ളൂ എന്ന് അഭേദബുദ്ധിയുണ്ടാകണം. ഇല്ലെങ്കില്‍ തത്ത്വഗ്രഹണം സാദ്ധ്യമേയല്ല. ഞാന്‍ അമ്മയുടെ ഭക്തനാണ്. ബാബയെ ഇഷ്ടമില്ല എന്നൊരുകൂട്ടര്‍. ഹേ, ബാബയാണ് ശരിയായ അവതാരം. മറ്റൊക്കെ വേഷമാണ്. എന്റെ ഗുരുമാത്രമാണ് ശരി മറ്റാരും കൊള്ളിലായെന്നു പറയുമ്പോള്‍ ഭേദബുദ്ധി വന്നുകഴിഞ്ഞു. അവര്‍ക്കൊരിക്കലും ആത്മതത്ത്വം അറിയാന്‍ കഴിയില്ല. ബോധം വരുത്തുവതിനാളായി നിന്ന പരമാചാര്യ ഗുരു നാരായണായ നമഃ

2. പരമാത്മജ്ഞാനമില്ലാതെ മറ്റൊന്നിലും ആശയില്ലായ്‌മ – ഭൗതിക വസ്തുക്കളില്‍ തികഞ്ഞ നിസ്സംഗതയുള്ള ഭക്തനാണ് ഹനുമാന്‍. ഇഹത്തിലും പരത്തിലും ഒന്നിലും ആഗ്രഹമില്ലാത്ത അവസ്ഥയാണ് ഇഹാമുത്ര ഫലരാഗ വൈരാഗ്യം. ഇതുണ്ടാകാതെ ആത്മജ്ഞാനം ലഭിക്കില്ല. എന്റെ കുടുംബം, എന്റെ സമ്പത്ത്, എന്റെ ആശ്രമം, എന്റെ ശിഷ്യര്‍ എന്നൊക്കെ ചിന്തിച്ചിരിക്കുന്നവര്‍ ഒരിക്കലും ആത്മജ്ഞാനം നേടുകയില്ല.

3. കളങ്കമില്ലായ്‌മ – ബാഹ്യ ആന്തരശുദ്ധിയില്ലാത്തവര്‍ക്ക് ആത്മതത്ത്വം കണികാണാന്‍പോലും കഴിയില്ല.

4. നിര്‍മ്മമത്ത്വം – ശമാദി ഷട്കസമ്പത്തില്‍ ഒന്നിനോടും യാതൊരൊട്ടലുമില്ലാത്ത അവസ്ഥ തികഞ്ഞ നിസ്സംഗത്വമില്ലെങ്കില്‍ എത്ര ഭക്തിയുണ്ടെങ്കിലും ആത്മജ്ഞാനം ലഭിക്കില്ല.

5. ബ്രഹ്മചര്യം – നിത്യബ്രഹ്മചാരികളില്‍ മുമ്പനാണ് ഹനുമാന്‍. ജീവിതകാലം മുഴുവന്‍ ഭൗതിക വസ്തുക്കളെപ്പറ്റിയൊന്നും ചിന്തിക്കാതെ ബ്രഹ്മ ചിന്തയില്‍ കഴിയുന്ന അവസ്ഥയാണ് ബ്രഹ്മചര്യം.

6. നിര്‍മ്മലന്‍ – കളങ്കമില്ലായെന്നു പറഞ്ഞപ്പോള്‍ ഇതും വന്നു കഴിഞ്ഞു.

7. മുമുക്ഷുത്ത്വം – സാധാനാചതുഷ്ടയ സമ്പത്തിയില്‍ നാലാമത്തേതായ മോക്ഷേച്ഛ മാത്രമുള്ളയാളാണ് ഹനുമാന്‍.

എല്ലാംകൊണ്ടും ആത്മജ്ഞാനം ലഭിക്കാന്‍ സര്‍വ്വഥാ യോഗ്യനാണ് മാരുതി.

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

India

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Kerala

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

Kerala

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

Kerala

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

പുതിയ വാര്‍ത്തകള്‍

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

നിതിനെ കളിയാക്കുന്നത് കേട്ട് കുട്ടികള്‍ ചിരിച്ചില്ലെങ്കില്‍ അവരെയും അധ്യാപകന്‍ അടിച്ചിരുന്നു ; സൈക്കോ അധ്യാപകനെപ്പറ്റിയുള്ള ഓഡിയോ സന്ദേശം പുറത്ത് 

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

കുതിക്കുന്നു മറ്റ് സംസ്ഥാനങ്ങള്‍…. ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.