താരന് ഒരു ശല്യക്കാരനാണ്, പലര്‍ക്കും. തലയോട്ടിയിലെ തൊലി വരണ്ട് കോശങ്ങള്‍ ഉതിര്‍ന്ന് പോകുന്ന അവസ്ഥയാണ് താരന്. തലയില്‍ വെളുത്ത പൊടി പോലെ കാണപ്പെടുന്ന താരന് ചൊരിച്ചിലിനും മുടികൊഴിച്ചിലിനും കാരണമാകുന്നു. വരണ്ട തലയോട്ടിലാണ് താരന് സാധാരണ കാണപ്പെടുന്നത്.
മുടിക്ക് ശരിയായ പരിചരണവും തണുപ്പും കിട്ടിയില്ലെങ്കില്‍ ഇത്തരം അവസ്ഥകള്‍ സ്വാഭാവികം. സാധാരണയായി 18 വയസ്സ് മുതല്‍ 40 വയസ്സ് വരെയുള്ളവരിലാണ് താരന് ഉണ്ടാകുക. എന്നാല്‍ ഇന്ന് ചെറിയ കുട്ടികളില്‍ വരെ താരന് കാണാം
ശിരോ ചര്‍മത്തിലെ എണ്ണമയം കൂടുന്നതും വരണ്ട തലയോടും താരന് കാരണമാകാം.
പ്രകൃതിദത്ത മരുന്നുകള്‍ക്കൊണ്ട് താരന് അകറ്റാന്‍ സാധിക്കും.
ചെറുപയര്‍ ഉണക്കിപ്പൊടിച്ച് തൈരില്‍ ചാലിച്ച് തലയോട്ടില്‍ തേച്ച് പിടിപ്പിക്കുക. ചെറു ചൂടുവെള്ളത്തില്‍ കഴുകാം. രണ്ട് സ്പൂണ്‍ തേങ്ങാപ്പാലില്‍ ഒരു നുള്ള് കുരുമുളക് ചേര്‍ത്ത് തലയില്‍ പുരട്ടാം. കൂവളത്തിന്റെ ഇല അരച്ച് തലയില്‍ പുരട്ടി അരമണിക്കൂറിനുശേഷം കഴുകാം. താരന് അകലാന്‍ ഇതെല്ലാം നല്ല മാര്‍ഗമാണ്. ഒലിവെണ്ണ ചൂടാക്കി ചെറുചൂടോടെ തലയില്‍ പുരട്ടാം. കടുക് അരച്ച് തലയില്‍ പുരട്ടുന്നതും നല്ലതാണ്.
കീഴാര്‍നെല്ലി ചതച്ച് താളിയാക്കി ദിവസവും കുളിക്കുന്നതിനുമുമ്പ് തേയ്ക്കുക തുളസിയില, ചെമ്പരിത്തിപ്പൂവ്, വെറ്റില എന്നിവ ചതച്ച് വെളിച്ചെണ്ണയില്‍ കാച്ചിയെടുത്ത് തലയില്‍ തേക്കുക. ചെറുനാരങ്ങാനീര് തേങ്ങാപ്പാലില്‍ ചേര്‍ത്ത് തലയോട്ടിയില്‍ തേക്കുന്നതും ഉത്തമമാണ്.
ചെറുകിഴങ്ങ് പച്ചയ്ക്ക് അരച്ചെടുത്ത് തലയില്‍ പുരട്ടാം. ഒലീവ് എണ്ണയും വെളിച്ചെണ്ണയും എടുത്ത് അതിലേക്ക് ചെറുനാരങ്ങാനീരും ചേര്‍ത്ത് ചൂടാക്കി തലയില്‍ പുരട്ടുന്നതിലൂടെയും ഈ വെളുത്ത ശല്യക്കാരനെ തുരത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: