കൊച്ചി: ദിലീപ് നായകനായ ‘ചന്ദ്രേട്ടന് എവിടെയാ’ എന്ന പുതിയ മലയാള ചലച്ചിത്രത്തിനെതിരേ ഹര്‍ജി. സിനിമയുടെ പ്രദര്‍ശനം നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ടാണു ഹര്‍ജി. സിനിമയിലെ സാങ്കല്പിക ഫോണ്‍ നമ്പര്‍ തന്റെ ഫോണ്‍ നമ്പര്‍ ആണെന്നു പരാതിപ്പെട്ട് തിരുവനന്തപുരം സ്വദേശിനിയായ വീട്ടമ്മയാണു കോടതിയെ സമീപിച്ചത്.
സിനിമ പ്രദര്‍ശനം തുടങ്ങിയതോടെ വീട്ടമ്മയുടെ ഫോണിലേക്ക് നിരന്തരം വിളി വരികയും അര്‍ദ്ധരാത്രിയില്‍ പോലും ശല്യമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇവര്‍ സിനിമയ്ക്കെതിരേ നീങ്ങാന്‍ തീരുമാനിച്ചത്. വിഷയം സിനിമയുടെ അണിയറക്കാരെ അറിയിച്ചപ്പോള്‍ ഒരു നമ്പറല്ലേ എന്ന് പറഞ്ഞ് നിസ്സാരമാക്കി എടുക്കുകയായിരുന്നു.
സിനിമയുടെ അണിയറക്കാര്‍ക്കെതിരേ 50,000 രൂപയുടെ മാനനഷ്ട കേസ് കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് വീട്ടമ്മ. നടന് സിദ്ധാര്‍ത്ഥ് ഭരതന് ഒരുക്കിയ സിനിമയില്‍ ദീലീപാണ് നായകന്. നമിതാപ്രമോദും അനുശ്രീയുമാണ് നായികമാര്‍. നേരത്തേ അമീര്ഖാന് നായകനായ ഗജിനി സിനിമയുമായി ബന്ധപ്പെട്ടും ഫോണ്‍നമ്പര്‍ വിവാദം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: