കോട്ടയം: ജില്ലയിലെങ്ങും പ്രവേശനോത്സവം ആദ്യമായി അക്ഷരമുറ്റത്തെത്തിയ കുരുന്നുകള്‍ക്ക് അത്ഭുതമേകി. തങ്ങളെ വരവേല്‍ക്കാന്‍ സ്കൂള്‍ ഒരുങ്ങിയത് കുട്ടികളില്‍ ആവേശമുണര്‍ത്തി. ബലൂണുകളും കൊടിതോരണങ്ങളും കൊണ്ട് സ്കൂളുകള്‍ അലംകൃതമായിരുന്നു. കൂടാതെ ദീപം തെളിയിച്ചും മധുരം നല്‍കിയും കുറി തൊടുവിച്ചും സ്കൂളുകളില്‍ കുരുന്നുകളെ സ്വീകരിച്ചു. ഏതാണ്ട് എല്ലാ സ്കുളുകളിലും അത്ഭുതാവഹമായ രീതിയിലാണ് പ്രവേശനോത്സവം ഒരുക്കിയിരുന്നത്. കുട്ടികളോടൊപ്പം വന്ന മാതാപിതാക്കള്‍ക്കും ഇത് അതംഭുതമുളവാക്കി.
കോട്ടയം റവന്യൂ ജില്ലാ സ്കൂള്‍ പ്രവേശനോത്സവം കുടമാളൂര്‍ ഗവ. എച്ച്. എസ്. എല്‍. പി എസില്‍ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണവും എംപി നിര്‍വഹിച്ചു. 2015-16 അധ്യയന വര്‍ഷത്തില്‍ 3.5 ലക്ഷത്തോളം കുട്ടികളാണ് സംസ്ഥാനത്ത് ഒന്നാം ക്ലാസ്സില്‍ പ്രവേശിക്കുന്നത്. 36 ലക്ഷത്തോളം കുട്ടികള്‍ മറ്റ് ക്ലാസ്സുകളിലായി എത്തും. മൂന്നു കോടി ജനങ്ങളുള്ള കേരളത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത് വലിയ അനുപാതമാണ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിജു പുന്നന്താനം അക്ഷരദീപം തെളിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സുധകുര്യന് പാഠപുസ്തക വിതരണത്തിന്റെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതമ്മ സുജാതന്‍ പഠനോപകരണ വിതരണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു. എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ജില്ലാ പഞ്ചായത്തംഗം സാലി ജോര്‍ജ്ജും അധ്യാപകരെ ഗ്രാമപഞ്ചായത്തംഗം ഉഷാ ബാലചന്ദ്രനും ആദരിച്ചു. മികച്ച റാലികള്‍ക്കുള്ള സമ്മാനദാനം അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബാബു നിര്‍വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ജെസി ജോസഫ് സ്വാഗതവും സര്‍വ്വശിക്ഷാ ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ. ഇ.കെ. ലാല്‍ നന്ദിയും പറഞ്ഞു.
ഈരാറ്റുപേട്ട: ബ്ലോക്ക്തല പ്രവേശനോത്സവം ഗവ.മുസ്ലിം എല്‍പി സ്കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാബു പൂണ്ടിക്കുളം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. എഇഒ കെ.എസ് രവീന്ദ്രന്, സഫിയ അഷറഫ്, ആര് പ്രസാദ് പിടിഎ പ്രസിഡന്റ് കെ.എ കബീര്‍, ഹെഡ്മാസ്റ്റര് പി.വി ഷാജിമോന്‍, പി.എച്ച് മുഹമ്മദ് സാലിഹ്, ഇ.പി ഹസന്, എ.കെ നാസര്‍, കെ.കെ റെഷീദ്, എന്നിവര്‍ പ്രസംഗിച്ചു,. ഈരാറ്റുപേട്ട എഎസ്ഐ കെ.എസ് ഷാജു വിളംബരജാഥ പ്ലോഗ് ഓഫ് ചെയ്തു.
ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രവേശനോത്സവവും കിഡ്സ് പാര്ഡക്കിന്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി നിര്‍വ്വഹിച്ചു. സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി ചെയര്മാന് മുഹമ്മദ് റാഷിദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ മുഹമ്മദ് ഹാഷിം, ഗ്രാമപഞ്ചായത്തംഗം സി.എം മുഹമ്മദ്, സിഥിരം സമിതി അധ്യക്ഷന്‍ വി.എം സിറാജ്, സുനില്‍ ബാബു, ടി.എം റെഷീദ്, ആന്‍സി മാത്യു, ജാന്‍സി ലൂക്കോസ്, പി.കെ കബീര്‍, കെ.എച്ച് ജബ്ബാര്‍, നൗഫല്‍ ഖാന്, ഹുസൈന് പാറത്താഴെ, ചാര്‍ളി ജേക്കബ്, പി.കെ ഷുക്കൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
ചെമ്മലമറ്റം ലിറ്റില്‍ ഫഌവര്‍ ഹൈസ്കൂളിലെ പ്രവേശനോത്സവം നാടന്‍ പഴവര്‍ഗ്ഗങ്ങളായ നാടന്‍ പഴങ്ങളായ തേന്‍ വരിക്ക, ഫാഷന്‍ ഫ്രൂട്ട്, ചാമ്പങ്ങ തുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് നല്കി ശ്രദ്ധേയമായി. ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ 60 വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചുതരം വിത്തുകള്‍ അടങ്ങിയ പച്ചക്കറി വിത്തുപായക്കറ്റുകളും വിതരണം ചെയ്തു. തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഫാ. ജോര്‍ജ് മണ്ഡപത്തില്‍, ഹെഡ്മാസ്റ്റര് പോള്‍ കരോട്ടെമ്പ്രയില്‍, ജോയിച്ചന്‍ തുരുത്തിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
പൂഞ്ഞാര്‍ ഗൈഡന്‍സ് പബ്ലിക് സ്കൂളിലെ പ്രവേശനോത്സവം പിടിഎ പ്രസിഡന്റ് വി.പി നാസര്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ പി.എ ഹാഷിം അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ പി.എ മുഹമ്മദ് ഷെഫീഖ്, എന്‍.എസ്.എം റെഷിദ്, കെ.പി ഷെഫീഖ്, സിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
പൂഞ്ഞാര്‍ ഗവണ്മെന്റ് എല്‍പി സ്കൂളില്‍ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ മേനോന് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഗീതാ നോബിള്‍ അധ്യക്ഷത വഹിച്ചു. കമ്പ്യൂട്ടറുകളുടെ ഉദ്ഘാടനവും സൗജന്യ പാഠപുസ്തക വിതരണോദ്ഘാടനവും നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം കൊച്ചുറാണി എബി, പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജോഷി മൂഴിയാങ്കല്‍, ഹെഡ്മിസ്ട്രസ് പി.ജി അമ്മിണി, പിടിഎ പ്രസിഡന്റ് സി.എസ് വിനോദ് എന്നിവര്‍ പ്രസംഗിച്ചു.
തമ്പലക്കാട്: എന്‍.എസ്.എസ്.യുപി സ്കൂളില്‍ പ്രവേശനോത്സവം നടന്നു. സ്കൂള്‍ അദ്ധ്യാപകര്‍, പിടിഎ ഭാരവാഹികള്‍, സ്കൂള്‍ മാനേജ്മെന്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടികള്‍.
യോഗത്തില്‍ സ്കൂള്‍ മാനേജര്‍ ജി. ശശിധരന്‍പിള്ള അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ബേബി വട്ടയ്ക്കാട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. റാലി, വിജ്ഞാനദീപം തെളിയിക്കല്‍, ഗുരുവന്ദനം, പ്രവേശനോത്സവഗാനം, മധുരപലഹാരവിതരണം തുടങ്ങിയവയും നടന്നു. ഹെഡ്മിസ്ട്രസ് ജി. മിനി, പിടിഎ പ്രസിഡന്റ് ടി.ജി. ബൈജു, കാര്‍ത്തിക തുടങ്ങിയവര്‍ പ്രസംഗിച്ചു.
കടുത്തുരുത്തി: കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തിലുള്ള പ്രവേശനോത്സവം കടുത്തുരുത്തി വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി, പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ജൂണ്‍ അവസാന വാരം പ്രതിഭാസംഗമം സംഘടുപ്പിക്കുമെന്ന് എംഎല്‍എ അറിയിച്ചു. കടുത്തുരുത്തി ഡിഇഒ സുരേഷ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ജോസ് പുത്തന്‍കാല, മാത്തച്ചന് പുഞ്ചത്തലയ്ക്കല്‍, വഹീദാ കെ.എ., കെ.വി. ഉദയപ്പന്‍, കെ.പി.രമേശ്, വിബിന് എന്നിവര്‍ പ്രസംഗിച്ചു.
കറുകച്ചാല്‍: കങ്ങഴ ഗ്രാമപഞ്ചായത്തിലെ പത്തനാട് ഗവ. എല്‍പിസ്കൂളില്‍ പ്രവേശനോത്സവം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ആലീസ് തോമസ് ഉദ്ഘാടനം ചെയ്തു. കുസുമകുമാരി, എം.മാത്യു, സുരേഷ് കെ. പിള്ള, പി.സി. ശ്രീലത, ചന്ദ്രലേഖമോഹന്, അനിയന് ആറ്റുകുഴി, പി.എസ്. പ്രസാദ്, മുകേഷ് കെ. മണി, സി.എച്ച് ജമില എന്നിവര്‍ സംസാരിച്ചു.
പാറത്തോട്: പഞ്ചായത്തുതല പ്രവേശനോത്സവം വെളിച്ചിയാനി സെന്റ് ജോസഫ്സ് എല്‍പി സ്കൂളില്‍ മാനേജര്‍ ഫാ. ജോസ് മാത്യു പറപ്പള്ളിയുടെ അധ്യക്ഷതയില്‍ പി.സി. ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഡയസ് കോക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ചെണ്ടമേളം, റാലി, വിജ്ഞാനദീപം തെളിയിക്കല്‍, ഗുരുവന്ദനം, പ്രവേശനോത്സവഗാനം, മധുരപലഹാരവിതരണം തുടങ്ങിയവയും നടന്നു. പിടിഎ പ്രസിഡന്റ് സുജീലന്‍ കെ.പി., മെംബര്‍ സാറാ അലക്സ് എന്നിവര്‍ പ്രസംഗിച്ചു.
പാലമ്പ്ര അസംപ്ഷന്‍ ഹൈസ്കൂളില്‍ നവാഗതരെ സ്കൂള്‍ ബാന്റിന്റെ അകമ്പടിയോടെ അധ്യാപകരും ജനപ്രതിനിധികളും മാതാപിതാക്കളും ചേര്‍ന്ന് സ്വീകരിച്ചു. പൂക്കളും മധുരപലഹാരങ്ങളും വിതരണം ചെയ്തു. ഹെഡ്മാസ്റ്റര് ടി.ജെ. ജോസഫിന്റെ അധ്യക്ഷതയില്‍ സ്കൂള്‍ മാനേജര്‍ ഫാ. ബോബി വടയാറ്റുകുന്നേല്‍ ഉദ്ഘാടനം ചെയ്തു.
കുട്ടികളെ വരവേല്‍ക്കാന്‍ ജനമൈത്രി പോലീസും
ചങ്ങനാശേരി: പുതിയ അധ്യയന വര്‍ഷത്തെ സ്കൂള്‍ പ്രവേശനോത്സവത്തിന് ആശംസകള്‍ അര്‍പ്പിക്കാന്‍ ചങ്ങനാശേരി ജനമൈത്രി പോലീസ് ഏഴ് സ്കൂളുകളിലെത്തിയത് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പുതിയൊരനുഭവമായി. സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്കൂളിലെ പ്രവേശനോത്സവം എസ്.ഐ ജെര്‍ലിന്‍ വി.സ്കറിയ ഉദ്ഘാടനം ചെയ്തു. മറ്റു സ്കൂളികളില്‍ ജനമൈത്രി സി.ആര്.ഒ, എസ്.ഐ ഇ.ജെ ജോസഫ്, എ.എസ്.ഐ സുരേഷ്.വി, ബീറ്റ് ഓഫീസര്‍ സജികുമാര്‍ എന്നിവര്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്ത് ആശംസകള്‍ അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: