കൊട്ടാരക്കര: ഇരു മുന്നണികള്‍ക്കും കനത്ത പ്രഹരം നല്കി അരുവിക്കരയില്‍ ഇത്തവണ താമര വിരിയുമെന്നും ഒ. രാജഗോപാല്‍ ബിജെപിയുടെ കേരളത്തിലെ ആദ്യ നിയമസഭാ സാമാജികനാകുമെന്നും ബിജെപി സംസ്ഥാന സെക്രട്ടറി ജെ.ആര്. പത്മകുമാര്‍ പറഞ്ഞു. പ്ലാപ്പള്ളിയില്‍ മാര്‍ക്സിറ്റ് ക്രിമിനലുകളാല്‍ കൊലചെയ്യപെട്ട രാജന്‍പിള്ളയുടെ വാര്‍ഷിക അനുസ്മരണദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി രാഷ്ട്രീയത്തിനും ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനുമെതിരെയുള്ള വിധിയെഴുത്തായിരിക്കും ഉപതെരഞ്ഞെടുപ്പ്. ഒ. രാജഗോപാല്‍ മുന്നോട്ടുവെക്കുന്ന വികസന കാഴ്ചപ്പാടും മോദി സര്‍ക്കാരിന്റ വികസനക്കുതിപ്പും സമീപനങ്ങളും അനുഭവിച്ചറിഞ്ഞ കേരളജനത ബിജെപിക്കൊപ്പം അണിചേരും. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികളെ തെറ്റായി ചിത്രികരിക്കുകയും ഇല്ലാക്കഥ പ്രചരിപ്പിക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ളവരുടെ കുബുദ്ധി കേരള ജനതയും ബിജെപി പ്രവര്‍ത്തകരും തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ നടന്ന മെഡിക്കല്‍ ക്യാമ്പ് സംസ്ഥാന സമിതി അംഗം വയയ്ക്കല്‍ മധു ഉദ്ഘാടനം ചെയ്തു. നേതാക്കളായ വയയ്ക്കല്‍ സോമന്, കെ.ആര്. രാധാകൃഷ്ണന്, അണ്ടൂര്‍ രാധാകൃഷ്ണന്, സതീഷ്ബാബു, ചാലൂക്കോണം അജിത്ത്, ഇരുകുന്നം രമേഷ്, ധന്യ, ശ്രീലത, പ്രസീദ, മൈലംകുളം ഹരി, ഹരി തേവന്നൂര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: