വൈക്കം: ലോക ക്ഷീരദിനമായ ഇന്ന് ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മണ്ഡലത്തില്‍ വിപുലമായ പരിപാടികള്‍ നടക്കും. ക്ഷീരസംഘങ്ങള്‍ കേന്ദ്രീകരിച്ച് ക്ഷീരകര്‍ഷകരുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ പാല് വിതരണം, വൃക്ഷതൈ നടീല്‍, ആനുകൂല്യ വിതരണം, മുതിര്‍ന്ന ക്ഷീരകര്‍ഷകരെ ആദരിക്കല്‍ എന്നിവ നടക്കും.
നഗരസഭയിലെ ക്ഷീരദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനവും താലൂക്ക് ആശുപത്രിയിലെ ചൂടുപാല് വിതരണവും രാവിലെ 11.30ന് കെ.അജിത്ത് എം,.എല്‍.എ നിര്‍വ്വഹിക്കും. നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീലത ബാലചന്ദ്രന് അധ്യക്ഷത വഹിക്കും. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ക്ഷീരസംഘങ്ങളിലെ കര്‍ഷകരുടെ മക്കളെ വൈസ് ചെയര്മാന് അബ്ദുല്‍ സലാം റാവുത്തര്‍ അനുമോദിക്കും. ജില്ലാ ക്വാളിറ്റി കണ്ട്രോള് ഓഫീസര്‍ എം. ജോണ്‍ തോമസ് മുഖ്യപ്രഭാഷണം നടത്തും.
താലൂക്ക് സമുച്ചയത്തിലെ ചുടുപാല് വിതരണം തഹസില്‍ദാര്‍ നാരായണന് നായര്‍ നിര്‍വ്വഹിക്കും. സബ് ട്രഷറി ഓഫീസര്‍ എം.ആര് ശശാങ്കന് അധ്യക്ഷത വഹിക്കും. ഗവണ്മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ ഡോ. കെ.സി രാധാമണിയും, ഹോമിയോ ആശുപത്രിയില്‍ ഡോ. ജെസി രേഖയും, പോലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്പെക്ടര്‍ ജെ.എസ് സജീവ്കുമാറും ചൂടുപാല് വിതരണോദ്ഘാടനം നിര്‍വ്വഹിക്കും. കെ.എസ്.ആര്.ടി.സി ബസ് സ്റ്റേഷനില്‍ എ.ടി.ഒ വി.ആര് പ്രസന്നകുമാറിന്റെയും ക്ഷീരവികസന ഓഫീസില്‍ കെ.ശിവദാസന്റെയും നേതൃത്വത്തില്‍ പാല്‍വിതരണം നടത്തും.
ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന സമാപനസമ്മേളനം നടനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രന് ഉദ്ഘാടനം ചെയ്യും. ടൗണ്‍ ക്ഷീരസംഘം പ്രസിഡന്റ് പി.എസ് സോമരാജന് നായര്‍ അധ്യക്ഷത വഹിക്കും, ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ടോം സി.ആന്റണി വൃക്ഷത്തൈ നടീല്‍ നിര്‍വ്വഹിക്കും. ബ്രഹ്മമംഗലത്ത് നടക്കുന്ന ബ്ലോക്ക്തല ക്ഷീരദിനാചരണത്തിന്റെ ഉദ്ഘാടനം ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വിജയന് നിര്‍വ്വഹിക്കും. ടി.എം വിജയന് അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: