അഗളി: അട്ടപ്പാടിയില്‍ രണ്ടു ദിവസം നീണ്ടു നിന്ന പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, ആരോഗ്യവകുപ്പ്, പട്ടികവര്‍ഗ്ഗ വകുപ്പ്, എന്നിവയുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. ഷോളയൂര്‍ പി.എച്ച്.സി ഹാള്‍, അഗളി പഞ്ചായത്തിലെ ചിണ്ടക്കി പ്രി മെട്രിക് ഹോസ്റ്റല്‍ എന്നിവടങ്ങളിലായി നടന്ന ക്യാമ്പില്‍ 250 പേര് പങ്കെടുത്തു.
ആദ്യ ദിവസം ഷോളയൂര്‍ പി.എച്ച്.സി. ഹാളില്‍ നടന്ന ക്യാമ്പില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്യാം, ഫിസിഷന്‍ ഡോ.രാജേഷ് ആര്, ചില്‍ഡ്രന്‍സ് സ്പെഷലിസ്റ്റ് ഡോ.എ.ജെ.രാജേഷ്, ഇ.എന്‍.ടി. ഡോക്ടര്‍ സുരാജ്, എന്നിവര്‍ രോഗികളെ പരിശോധിച്ചു. സ്വര്ണപിരിവ്,നഞ്ചാന് കോളനി,തെക്കെ ചാവടിയൂര്‍, തെക്കെ പുതൂര്‍ ചാവടിയൂര്‍ പട്ടികവര്‍ഗ്ഗ ഊരുകളില്‍ നിന്നെത്തിയ 150 രോഗികള്‍ ക്യാമ്പില്‍ പങ്കാളികളായി.
സൗജന്യമായി മരുന്ന് വിതരണവും നടത്തി.
അഗളി പഞ്ചായത്തിലെ ചിണ്ടക്കി പ്രി മെട്രിക് ഹോസ്റ്റലില്‍ രണ്ടാ ദിവസം നടന്ന ക്യാമ്പില്‍ ചിണ്ടക്കി, ആനവായ്, തുടുത്തി, ഗലസി, കടുകമന്ന, എന്നി ഊരുകളില്‍ നിന്നായി 100 ഓളം പേര് പങ്കെടുത്തു. ക്യാമ്പില്‍ ഡപ്യുട്ടി ഡി. എം.ഒ ഡോ.പ്രഭുദാസ്, ഇ.എന്‍.ടി സ്പെഷ്യലിസ്റ്റ് ഡോ. പി.പി. ഷൈജു അസി. സര്ജന്. ബിനീത് എന്നിവര്‍ രോഗികളെ പരിശോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: