ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പഞ്ചകര്‍മ്മ ആശുപത്രിയുടെ നിര്‍മ്മാണം കഴിഞ്ഞ ആറുമാസമായി നിലച്ചു. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ബന്ധപ്പെട്ടവരുടെ താത്പര്യമില്ലായ്മയുമാണ് നിര്‍മ്മാണം സ്തംഭിക്കാന്‍ കാരണമെന്ന് ഓള് കേരള ആയുര്‍വേദ മെഡിസിന് ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മറ്റി ആരോപിച്ചു.
മനുഷ്യനെ ബാധിക്കുന്നതും അലോപ്പതിയിലും മറ്റ് ചികിത്സാ വിഭാഗങ്ങളിലും ചികിത്സയുള്ളതും ഇല്ലാത്തതുമായ രോഗങ്ങള്‍ക്കും സുഖചികിത്സയ്ക്കും ആയുര്‍വേദ പഞ്ചകര്‍മ്മത്തില്‍ ചികിത്സയും രോഗഭേദവുമുണ്ട്. വിദേശത്ത് നിന്നുപോലും രോഗികള്‍ കേരളത്തിലെത്തി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി സുഖം പ്രാപിച്ചുവരുന്ന അനുഭവസാക്ഷ്യങ്ങള്‍ ഏറെയുണ്ടെന്ന് കമ്മറ്റി ചൂണ്ടിക്കാട്ടി.
സ്വകാര്യ ലോബിയുടെ സമ്മര്‍ദ്ധത്തിന് വഴങ്ങിയാണ് സംസ്ഥാന സര്‍ക്കാര്‍ ആയുഷ് വകുപ്പ് രൂപീകരണവും ആലപ്പുഴ പഞ്ചകര്‍മ്മ ആശുപത്രിയുടെ നിര്‍മ്മാണവും വൈകിപ്പിക്കുന്നതെന്ന് യോഗം സംശയം പ്രകടിപ്പിച്ചു. നിര്‍മ്മാണ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും കേന്ദ്ര ഫണ്ട് ഉപയോഗപ്പെടുത്താന്‍ ആയുഷ് വകുപ്പ് രൂപീകരിക്കണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പി.ജെ. കുര്യന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡി. മധു സ്വാഗതം പറഞ്ഞു. അനില്‍കുമാര്‍, ഷിഹാസ്, നിധിന് കെ.രാജ്, ഹസന്‍കുഞ്ഞ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: