ആലപ്പുഴ: സ്വര്‍ണച്ചേന തട്ടിപ്പ് കേസില്‍ പ്രതികളായ അമ്മയെയും മകനെയും വെറുതെവിട്ടു. ചേപ്പാട് മുട്ടം പനച്ചമൂട് രതീഷ്ഭവനില്‍ മണിയമ്മ, രതീഷ് എന്നിവരെയാണ് വെറുതെവിട്ടത്.
തങ്ങള്‍ക്ക് സ്വര്‍ണച്ചേന കിട്ടിയെന്നും അതില്‍ നിന്നും സ്വര്‍ണം എടുക്കണമെങ്കില്‍ അന്യയാള്ക്കാരുടെ സ്വര്‍ണം വയ്ക്കണമെന്നും പറഞ്ഞ് ഇവര്‍ സ്വര്‍ണം വാങ്ങി തട്ടിപ്പ് നടത്തിയെന്നാരോപിച്ച് മുട്ടം വിപഞ്ചിക കൊച്ചുപുരയ്ക്കല്‍ വീട്ടില്‍ സജീവന് നല്കിയ കേസിലാണ് ഹരിപ്പാട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി- ഒന്ന് പ്രതികളെ വെറുതെവിട്ടത്. പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകരായ മുഞ്ഞിനാട്ട് ആര്.കിരണ്‍കുമാര്‍, ടി.കെ. സുരേഷ്കുമാര്‍ എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: