കാലടി : ലോക പുകയില വിരുദ്ധദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനത്തിന് മന്ത്രി കെ.ബാബു എത്തിയില്ല. മറ്റൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എക്സൈസ് വകുപ്പു മന്ത്രി കെ.ബാബുവിനെയാണ് ഉദ്ഘാടനത്തിന് നിശ്ചയിച്ചിരുന്നത് . എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി യുവമോര്‍ച്ച കെ.ബാബു അടക്കമുള്ള അഴിമതിക്കാരായ മന്ത്രിമാര്‍ക്കെതിരെ സമരമുഖത്താണ്. ഉദ്ഘാടനം ചെയ്യാന്‍ മന്ത്രി എത്തിയാല്‍ യുവമോര്‍ച്ച പ്രതിഷേധവും കരിങ്കൊടികാണിക്കുകയും ചെയ്യുമെന്ന് മുന്‍കൂട്ടി അറിയിച്ചിരുന്നു.
രാവിലെ തന്നെ നൂറുകണക്കിനു പോലീസ് ഉദ്യോഗസ്ഥര്‍ ഉദ്ഘാടനസ്ഥലത്ത് എത്തിയിരുന്നു. രാവിലെ 9.00 മണിക്കാണ് ഉദ്ഘാടനെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ 9.30 ആയപ്പോഴേക്കും മന്ത്ര ഉദ്ഘാടനത്തിന് എത്തില്ല എന്ന് മന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചു. തുടര്‍ന്ന് യുവമോര്‍ച്ച പ്രതിഷേധ പ്രകടനം നടത്തി.
അഴിമതിക്കാരായ മന്ത്രിമാര്‍ ഔദ്യോഗിക കാര്യങ്ങള്‍ക്കായി എത്തിയാല്‍ യുവമോര്‍ച്ച പ്രതിഷേധിക്കുമെന്ന് മന്ത്രിമാര്‍ രാജിവക്കും വരെ സമരം തുടരും എന്നും യുവമോര്‍ച്ച സംസ്ഥാനസമിതി അംഗം വി.കെ ഭസിത്കുമാര്‍ പറഞ്ഞു.
പ്രതിഷേധത്തിന് ബി.ജെ.പി യുവമോര്‍ച്ച നേതാക്കളായ ശശി തറനിലം, ടി.എസ് രാധാകൃഷ്ണന് സലീഷ് ചെമ്മണ്ടൂര്‍, രഞ്ജിത്ത് ചന്ദ്രന്, പി.സി. ബിജു, സി.എം ബിജു, കെ.പി അനില്‍കുമാര്‍, ടി.ആര് ബിജു, ശരത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: