പറവൂര്‍ : ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന കാക്കനാട് ഗവ.പ്രസ്സിലെ ജീവനക്കാരിയുടെ മാല ബൈക്കിലെത്തിയ രണ്ടംഗ സംഘം പൊട്ടിച്ച് കടന്നുകളഞ്ഞു. ചെറിയ പല്ലംതുരുത്ത് കണ്ണാട്ടുപാടത്ത് സുരേഷിന്റെ സഹോദരി ഷൈലയുടെ നാലര പവന് വരുന്ന താലിമാലയാണ് നഷ്ടപ്പെട്ടത്.
വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ തട്ടുകടവ് പാലത്തിനു വടക്കേ ഇറക്കിലില് വച്ചാണ് ബൈക്കിലെത്തിയ സംഘം മാല പൊട്ടിച്ചത്. ബൈക്ക് ഓടിച്ചിരുന്നയാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു. രണ്ടു പേരും യുവാക്കളാണ്. മാല പൊട്ടിച്ചു കടന്നുകളയുന്നതിനിടെ മാലയില്‍ നിന്നും താലി ഊര്‍ന്നു റോഡില്‍ വീണതിനാല്‍ അര പവനോളം വരുന്ന താലി നഷ്ടപ്പെട്ടില്ല. പറവൂര്‍ പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: