ആലുവ: പാടശേഖരം കിന്‍ഫ്രയ്ക്കുവേണ്ടി ഏറ്റെടുത്ത് നികത്താനുള്ള തീരുമാനം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് പരുവക്കാട്, കണിപടി, വയലോടം എന്നി പ്രദേശങ്ങളിലെ കര്‍ഷകരും നിര്‍ധനരായ കുടുംബങ്ങളും ചെറുത്തുനില്ക്കാനുള്ള നീക്കം ആരംഭിച്ചു. പാടശേഖരം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. ഇത് പിന്‍വലിക്കണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം. ഇവരെ കൂടിയിറക്കിയാല് പിരിഞ്ഞുപോകാന്‍ മറ്റൊരിടമില്ല.
തലമുറകളായി ഇവിടത്തെ കാര്‍ഷിക മേഖലയില്‍ പണിയെടുത്ത് കഴിയുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും. അതുകൊണ്ട് ഈ വയലും അതിന്റെ ഓരത്തായുള്ളകിടപ്പിടവുമെല്ലാം നിലനില്‍ക്കണമെന്നാണ് ഇവിടത്തുകാരുടെ ആവശ്യം. പാലയ്ക്കല്‍ പാടത്തുനിന്നും തുടങ്ങി 300 ഏക്കറാണ് കിന്‍ഫ്രയുടെ വ്യവസായമേഖലയ്ക്കായി നികത്തിയെടുക്കാന്‍ രണ്ട് മാസം മുമ്പ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.
ഭൂമിയേറ്റെടുക്കാനുള്ള നീക്കം നടന്നപ്പോള്‍ മാത്രമാണ് പ്രദേശവാസികള്‍ വിവരമറിഞ്ഞത്. തുടര്‍ന്ന് ബിജെപി, ഹിന്ദുഐക്യവേദി, ഗ്രാമ സംരക്ഷണ സമിതി, ഭൂസംരക്ഷണ കര്‍മ്മസമിതി തുടങ്ങിയ വിവിധ രാഷ്ട്രീയ, സമുദായ, സാംസ്ക്കാരിക സംഘടനകളെല്ലാം ഒരേലക്ഷ്യത്തോടെ സമരത്തിനിറങ്ങുകയായിരുന്നു. സര്‍ക്കാര്‍ വിജ്ഞാപനം റദ്ദാക്കിയാല്‍ മാത്രമെ സമരരംഗത്തുനിന്ന് പിന്മാറുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: