പത്തനാപുരം: പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമ പദ്ധതികള്‍ക്കായി ചെലവാക്കേണ്ട ലക്ഷങ്ങള്‍ പ്രസിഡന്റിന്റെയും സെക്രട്ടറിയുടേയും നേതൃത്വത്തില്‍ ദുരുപയോഗം ചെയ്തതായി പരാതി.
2014-15 സാമ്പത്തിക വര്‍ഷം നടപ്പാക്കിയ കല, സാഹിത്യം, വിജ്ഞാനം, പാഠ്യം, പാഠ്യേതര പദ്ധതി നടത്തിപ്പിലാണ് സെക്രട്ടറിയുടേയും പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നിട്ടുളളതായി ആരോപണമുയര്‍ന്നിരിക്കുന്നത്. ഈ പദ്ധതി നടപ്പാക്കുന്നതിനായി പട്ടികജാതി വികസന ഫണ്ടില്‍ നിന്നും നാല് ലക്ഷവും പൊതുഫണ്ടില്‍ നിന്ന് രണ്ടര ലക്ഷവും ഉള്‍പ്പെടെ ആറര ലക്ഷമാണ് വകയിരുത്തിയത്.
പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് നാല് ലക്ഷത്തിന്റെ അഴിമതിയാണ് നടന്നിട്ടുളളതെന്നാണ് പരാതി. ബിജെപി നേതാവ് എന്‍. സദാശിവന് ലഭിച്ച വിവരാവകാശ രേഖകളിലാണ് അഴിമതി വ്യക്തമാക്കുന്ന വിവരങ്ങള്‍.
പട്ടാഴി വടക്കേക്കര ഗ്രാമ പഞ്ചായത്തില്‍ നടന്ന ലക്ഷങ്ങളുടെ അഴിമതി വിജിലന്‍സ് അന്വേഷണിക്കണമെന്ന് ബിജെപി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സേതു നെല്ലിക്കോട്, പഞ്ചായത്ത് സമിതി പ്രസിഡന്റ് എന്‍. സദാശിവന്, ജനറല്‍ സെക്രട്ടറി വാമദേവന് പിളള എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: