കുണ്ടറ: തൃക്കരുവ പ്രാക്കുളം സ്വദേശിയായ സൈമണ്‍ പീറ്റര്‍ 100 സിസി ബൈക്കില്‍ 29 സംസ്ഥാനങ്ങളും 6 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 1,75,000 കിലോമീറ്ററില്‍ കൂടുതല്‍ 120ദിവസത്തിലേറെ സഞ്ചരിച്ച് ഭാരത പര്യടനം നടത്തുന്നു. ഗിന്നസ് റിക്കാര്‍ഡ് ലക്ഷ്യവുമായിട്ടാണ് യാത്ര. ഗിന്നസ് അധികാരികളുടെ നിബന്ധനകള്‍ പാലിച്ചു കൊണ്ടുള്ള യാത്രയ്ക്ക് ബജാജ് ഓട്ടോ ലിമിറ്റഡ് അവരുടെ 100 സിസി ഇനത്തിലുള്ള പുതിയ ബൈക്കായ പ്ലാറ്റിന ഇലക്ട്രിക് സ്റ്റാര്‍ട്ട് സൗജന്യമായി നല്കി.
യാത്രയ്ക്ക് ഇന്ത്യ ഓണ്‍ ടു വീല്‍ എന്നാണ് പേരിട്ടിരിക്കുന്നത്. യാത്രയുടെ ഉദ്ഘാടനവും ഫഌഗ് ഓഫും സൈമണ്‍ പീറ്ററുടെ ജന്മസ്ഥലമായ പ്രാക്കുളം സമ്പ്രാണിക്കോടിയില് ഇന്നലെ രാവിലെ 11ന് കൊല്ലം എംഎല്‍എ പികെ.ഗുരുദാസന്റെ അദ്ധ്യക്ഷതയില്‍ മന്ത്രി ഷിബുബേബി ജോണ്‍ നിര്‍വഹിച്ചു.
എംപി കെ.എന്‍. ബാലഗോപാല്‍, എന്‍. സത്യശീലന്, ബിജെപി ജില്ലാ പ്രസിഡന്റ് എം. സുനില്‍, തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ബീനാബാബു, തൃപ്പനയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ. രാജശേഖരന്, തൃക്കടവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡി. രഥന്, പഞ്ചായത്ത് മെംമ്പര്‍മാരായ സോമന്, സരസ്വതി രാമചന്ദ്രന്, എന്നിവരുടെ സാനിദ്ധ്യത്തില്‍ ബജാജ് ഓട്ടോ ലിമിറ്റഡ് സൗത്ത് സോണ്‍ ഏരിയ മാനേജര്‍ മനോജ് മനോഹരന്, താക്കോല്‍ ദാനം നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: