പുനലൂര്‍: പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഏറ്റവും ആധുനികമായ ഓപ്പറേഷന് തീയേറ്റര്‍ സ്ഥാപിക്കുന്നു. നഗരസഭയുടെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപയുടെ കെട്ടിടമാണ് ഇതിനായി നിര്‍മ്മാണം നടക്കുന്നത്. അതിലേക്കാവശ്യമായ മോഡുലാര്‍ തീയറ്റര്‍ ആരോഗ്യ വകുപ്പ് അനുവദിക്കുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.
ലോകത്ത് ലഭ്യമായ ഏറ്റവും മെച്ചപ്പെട്ട സാങ്കേതിക വിദ്യയാണ് ഈ തീയേറ്ററില്‍ ഉപയോഗിക്കുന്നത്. നഗരസഭാ ചെയര്‍ പേഴ്സിന്റെ മെമ്മാറാണ്ടത്തെ തുടര്‍ന്നാണ് ആരോഗ്യമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. ഈ മാസത്തോടെ തീയറ്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും രാധാമണി വിജയാനന്ദ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: