കൊല്ലം: പ്രധാനമന്ത്രിയുടെ സ്വപ്നഗരപദ്ധതിയില് കൊല്ലത്തെയും ഉള്‍പ്പെടുത്തണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം. സുനില്‍. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യാന്‍ കൊല്ലത്തെത്തിയ കേന്ദ്ര ആരോഗ്യമന്ത്രി ജഗത് പ്രകാശ് നഡ്ഡയോടാണ് ജില്ലാ പ്രസിഡന്റ് ഈ ആവശ്യം ഉന്നയിച്ചത്.
രാജ്യത്ത് നൂറ് സമര്‍ത്ഥ നഗരങ്ങള്‍ സൃഷ്ടിക്കാനുള്ള മോദി സര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നൂറ്റിഒന്നാമത്തെ നഗരമായി കൊല്ലത്തെ പരിഗണിക്കണം. 101 എന്നത് എല്ലാ തുടക്കങ്ങല്ക്കും ഐശ്വര്യം പകരുന്ന സംഖ്യയാണ്. ഒരുകാലത്ത് സമൃദ്ധിയുടെ വിളനിലമായിരുന്ന കൊല്ലം പട്ടണം ഇന്ന് ഇടതു വലത് രാഷ്ട്രീയക്കാരുടെ കെടുകാര്യസ്ഥതകൊണ്ട് നാശത്തിന്റെ വക്കിലാണെന്നും സുനില്‍ പറഞ്ഞു.
രാജ്യത്തെ പൊതുസമൂഹം ഇപ്പോള്‍ തങ്ങളുടെ നാട് സ്മാര്ട്ടായിക്കാണാന് ആഗ്രഹിക്കുന്നത് മോദി സര്‍ക്കാര്‍ കൊണ്ടുവന്ന വലിയ മാറ്റമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. മുമ്പ് അവനവന് സ്മാര്‍ട്ടാവാനും സ്വന്തം രാഷ്ട്രീയം സ്മാര്ട്ടാവാനുമാണ് അധികാരമെന്ന് കരുതിയ കാലമായിരുന്നു. ഇന്ന് ഓരോ പൗരനും അവരവരുടെ ഗ്രാമങ്ങളും നഗരങ്ങളും സ്മാര്‍ട്ടാവാനാണ് കൊതിക്കുന്നതെന്ന് നഡ്ഡ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: