കൊല്ലം: കൊട്ടാരക്കര നെടുങ്ങോട്ട് കിഴക്കുംകര പുത്തന്‍വീട്ടില്‍ അലക്സിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ജ്യേഷ്ഠന് ജോസ്കുട്ടിയെയും ഭാര്യ മേരിക്കുട്ടിയെയും നിരപരാധികളാണെന്ന് കണ്ട് വെറുതെ വിട്ടുകൊണ്ട് കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എസ്. ശരത്ചന്ദ്രന് ഉത്തരവായി.
മരണപ്പെട്ട അലക്സും ജോസുകുട്ടിയും സഹോദരന്മാരായിരുന്നു. അമ്മയില്‍ നിന്നും കൃത്രിമംകാണിച്ച് അലക്സ് വസ്തു തട്ടിയെടുത്തു എന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 2004 ഡിസംമ്പര്‍ 22ന് ജോസുകുട്ടിയും ഭാര്യ മേരിക്കുട്ടിയും ചേര്‍ന്ന് അലക്സുമായി ഏറ്റുമുട്ടല്‍ നടക്കുകയും ഇവരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ അലക്സ് ഡിസംമ്പര്‍ 24ന് മരണപ്പെടുകയും ചെയ്തുവെന്നാണ് കടയ്ക്കല്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്
എന്നാല്‍ കുറ്റകൃത്യം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന കാരണത്താല്‍ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പ്രതികളെയും കോടതി വെറുതെ വിട്ടത്. പ്രതികള്‍ക്ക് വേണ്ടി അഡ്വ. വരിഞ്ഞം എന്‍. രാമചന്ദ്രന് നായര്‍, ബി. അനൂപ് കുമ്പുക്കാടന്‍, ആദിച്ചനല്ലൂര്‍ എന്‍. സതീഷ്കുമാര്‍, നെടുമ്പന വി. അരുണ്‍ എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: