കോട്ടയം: അന്താരാഷ്ട്രനിലവാരമുള്ള റോഡുകളും പുതിയ റെയില്‍വേ ലൈനുകളും ഉണ്ടാവാന്‍ ജനങ്ങള ചിന്തിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യേണ്ട രാഷ്ട്രീയസമുദായിക സമൂഹ്യ സംഘടനാ നേതാക്കള്‍ സ്ഥാപിത താല്പര്യക്കാരുടെ ഇംഗിതം സംരക്ഷിക്കാന്‍ തയ്യാറായതാണ് ശബരിറയില്പാതയുടെ ഇന്നത്തെ അവ സ്ഥയ്ക്ക് കാരണമെന്ന് ശബരിറെയില്‍വേ സെന്‍ട്രല്‍ ആ ക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. 17 വര്‍ഷം കൊണ്ട് 150 കോടി രൂപ മുടക്കി നിര്‍മ്മാണം നടത്തിയത് 8 കിലോമീറ്റര്‍ മാത്രം. 540 കോടി രൂപ മുതല്‍ മുടക്കി 130.9 കിലോമീറ്റര്‍ പാതപണിയാനായിരുന്നു തീരുമാനം. കാലടി മുതല്‍ മൂവാറ്റുപുഴ വരെ സ്ഥലം അളന്ന് തിരിച്ച് കല്ലിട്ടിട്ട് 10 വര്‍ഷം കഴിഞ്ഞു. മൂവാറ്റുപുഴ മുതല്‍ കോട്ടയം ജില്ലയുടെ അതിര്‍ത്തിയായ രാമപുരം വരെ അലൈന്മെന്റ് നിശ്ചയിച്ച് മാര്‍ക്ക് ചെയ്തു. ഈ സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ സ്ഥ ലം ഉടമകള്‍ക്ക് അവകാശം ഇല്ല. ഇവര്‍ക്ക് നഷ്ടപരിഹാര തുക നല്‍കുന്നുമില്ല.
കേരളത്തിലെ ചില രാഷ്ട്രീയപാര്‍ട്ടികളും നേതാക്കളും സ്ഥലം എടുപ്പിലും അലൈന്‍മെന്റിലും ഇടപെട്ട് തടസ്സങ്ങള്‍ സൃഷ്ടിച്ചു. ഏതാനും ചെറിയ ന്യൂനപക്ഷം എതിര്പ്പ്കാണിച്ചപ്പോള് മാറിമാറിവന്ന സര്‍ക്കാരുകള്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണുണ്ടായത്. കേരള സര്‍ക്കാര്‍ നയപരമായ തീരുമാനം എടുത്തിട്ടില്ല. എന്നാല്‍ റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം കിട്ടാത്ത നിലംപൂര്‍ നഞ്ചന്‍കോട് പദ്ധതിക്ക് പണം മുടക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാണെന്ന് റെയില്‍വേയെ അറിയിക്കുകയും അഞ്ച് കോടി രൂപ നല്കാന് തീരുമാനിക്കുകയും ചെയ്തു. കൊച്ചി മെട്രോ കാക്കനാട്ടേയ്ക്ക് നീട്ടാന്‍ 2000 കോടി രൂപ മുടക്കാന്‍ തയ്യാറുള്ള കേരളസര്‍ക്കാര്‍ നാല് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ അയ്യപ്പഭക്തമാര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ശബരിപാതയ്ക്ക് 750 കോടി രൂപ മുടക്കാന്‍ എന്താണ് മടികാണിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.
ശബരിറയില്പാത യഥാര്ത്ഥ്യമാകുകയും അത് കൊല്ലം ചെങ്കോട്ട പാതയില്‍ മുട്ടിക്കുകയും ചെയ്താല്‍ തിരുനല്‍വേലി, തിരുച്ചെന്തൂര്‍, രാമേശ്വരം, വേളാങ്കണ്ണി, മധുര തുടങ്ങിയ സ്ഥലങ്ങളിലേക് കേരള ത്തില്‍ നിന്നുള്ള ഏറ്റവും ദൂരം കുറഞ്ഞ റെയില്വേലൈ നായി മാറും എന്നും ഭാരവാഹികളായ ഡിജോ കാപ്പനും കെ.ആര് അരവിന്ദാക്ഷനും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: