പാലക്കാട്: തുണിത്തരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഒരു ശതമാനം നികുതി പിന്‍വലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബി വി ചുങ്കത്ത് ആവശ്യപ്പെട്ടു.കേരള ടെക്്്സ്്റ്റയില് ആന്റ് ഗാര്‍മെന്റ്സ് ഡീലേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് പാലക്കാട് ജില്ലാ കമ്മിറ്റി ദ്വൈവാര്ഷികജനറല് ബോഡിയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസോസിയേഷന് പ്രസിഡന്റ് പി.കെ ഹരിദാസ് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി പിഎംഎം ഹബീബ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ്മാരായ ടികെ ഹെന്‍ട്രി, പിഎസ് സിംപ്സണ്, ജില്ലാ പിആര്‍ഒ അസ്സന്മുഹമ്മദ് ഹാജി, ഭാരവാഹികളായ ആര്. പ്രകാശന്, എം .കെ മുഹമ്മദ് ജാഫര്‍, എം .എസ് സിറാജ്, കേരള ടെക്സ്റ്റെല്‍ ആന്റ് ഡീലേഴ്സ് ജില്ലാ ജനറല്‍ സെക്രട്ടറി എം കുമാരന്, ട്രഷറര്‍ എസ് അലിയാര്ഹാജി, ജില്ലാ സെക്രട്ടറിമാരായ ടി എം റിയാസ്, എസ് നാരായണന് തുടങ്ങിയവര്‍ പ്രസംഗിച്ചു. എല്‍ അശോകന് സ്വാഗതവും എം രവീന്ദ്രന് നന്ദിയും പറഞ്ഞു.
ഭാരവാഹികളായി പി കെ ഹരിദാസ് (പ്രസി), എം കുമാരന്( ജന സെക്ര), എസ് അലിയാര് ഹാജി ( ട്രഷറര്‍), എല്‍ അശോകന്, എം രവീന്ദ്രന്, എം എസ് സിറാജ് ( വൈ പ്രസി), എസ് നാരായണന്, ടി എം റിയാസ്, അജീഷ് ( സെക്ര) എന്നിവരെ തിരഞ്ഞെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: