ചിറ്റൂര്‍: പട്ടഞ്ചേരിയില്‍ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. വിവിധയിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണതിനു പുറമേ വൈദ്യുതിലൈന്‍ പൊട്ടിവീണും നാശങ്ങളുണ്ടായി. പട്ടഞ്ചേരി കല്ലിങ്ങല്‍ചിറയില്‍ തെങ്ങ് കടപുഴകി വൈദ്യുതിലൈനില്‍ വീണു. ഇന്നലെ പുലര്‍ച്ചെ ഒന്നിനായിരുന്നു സം’വം.
തെങ്ങുവീണതിനെ തുടര്‍ന്ന് സമീപത്തെ വീടുകളിലെ വൈദ്യുതി സര്‍വീസ് വയറുകള്‍ മുറിഞ്ഞു. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ സ്ഥലത്തെത്തി വൈദ്യുതിപ്രവാഹം നിര്‍ത്തി. തെങ്ങ് റോഡിനു കുറുകേ വീണതിനാല്‍ പട്ടഞ്ചേരി-വടവന്നൂര്‍ റൂട്ടില്‍ ബസ് ഗതാഗതവും തടസപ്പെട്ടു. അപകടവിവരം അറിയാതെ സ്ഥലത്തെത്തിയ ബസുകള്‍ യാത്രക്കാരെ ഇറക്കിവിട്ടു തിരിച്ചുപോകുകയായിരുന്നു.
മംഗലംഡാം: മുടപ്പല്ലൂര്‍-മംഗലംഡാം റോഡില്‍ മരംവീണ് വീണ്ടും ഗതാഗതം മുടങ്ങി. റോഡില്‍ ചിറ്റടിഭാഗത്താണ് പാതയോരത്തെ മരംകടപുഴകി വീണത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. വടക്കഞ്ചേരി ഫയര്‍ഫോഴ്‌സ് എത്തി മണിക്കൂറുകള്‍ക്കുശേഷമാണ് മരംമുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. ഒരാഴ്ച മുമ്പും മരം റോഡിലേക്ക് വീണ് ഈ ഭാഗത്ത് ഗതാഗതം തടസപ്പെട്ടിരുന്നു. പാതയോരത്ത് ഉണങ്ങിനില്‍ക്കുന്ന മരങ്ങള്‍മുറിച്ച് മാറ്റണമെന്ന് നിരവധിതവണ പരാതി നല്‍കിയിട്ടും അധികാരികള്‍ നടപടി എടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: