പാലക്കാട്: മാങ്കുറുശ്ശി ശിവാനന്ദ ചെണ്ടവാദ്യ കലാസമിതി നടത്തുന്ന ജില്ലാതല സെമിനാറും പുരസ്‌കാര വിതരണവും നാളെ രാവിലെ 10ന് പറളി ഗ്രാമപ്പഞ്ചായത്ത് കല്യാണമണ്ഡപത്തില്‍ കെ.വി. വിജയദാസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഗുരുകൃപാപുരസ്‌കാരം പല്ലശ്ശന പൊന്നുക്കുട്ടന്‍ മാരാര്‍ക്കും സോപാനശ്രുതി പുരസ്‌കാരം കല്ലൂര്‍ ശങ്കരനാരായണമാരാര്‍ക്കും സമ്മാനിക്കും. 5001 രൂപയും സര്‍ട്ടിഫിക്കറ്റും ഷീല്‍ഡുമാണ് പുരസ്‌കാരം.
ചെണ്ടവാദ്യ കലാകാരന്മാരായ കൃഷ്ണന്‍കുട്ടിനായര്‍ കല്ലുവഴി, കേരളശ്ശേരി ഹരിദാസന്‍, കുളങ്ങര പുലാപ്പറ്റ ശിവശങ്കരന്‍നായര്‍, എന്‍.പി. കൃഷ്ണന്‍ തിരുവില്വാമല എന്നിവരെ ആദരിക്കും.
‘കേരള അവനദ്ധ ക്ഷേത്രവാദ്യ കലാസമിതികളിലെ അനുഷ്ഠാനങ്ങളും പ്രയോഗങ്ങളും’, ‘കലാകാരന്റെ വ്യക്തിജീവിതം’ എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടക്കും. വൈകീട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനവും പുരസ്‌കാരവിതരണവും മങ്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എന്‍. ഗോകുല്‍ദാസ് ഉദ്ഘാടനംചെയ്യും. പുരസ്‌കാരവിതരണം കേരള കലാമണ്ഡലം രജിസ്ട്രാര്‍ കെ.കെ. സുന്ദരേശന്‍ നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: