കൊടകര: കഴിഞ്ഞ ദിവസം ബസ്സില്‍ കൊടകരയില്‍ നിന്നും കോടാലിയിലേക്കുള്ള യാത്രാമദ്ധ്യേ ചെമ്പുചിറ സ്വദേശിയായ യുവതിയുടെ ഹാന്‍ഡ് ബാഗില്‍ സൂക്ഷിച്ചിരുന്ന പണമടങ്ങിയ പഴ്സും 2 ഗ്രാം തൂക്കമുള്ള ഒരു മോതിരവും കളവു പോയി.ചെമ്പുചിറ മുണ്ടക്കല്‍ സുഭാഷിന്റെ ഭാര്യ മിനിയുടെ പണമാണ് നഷ്ട്ടപ്പെട്ടത്.
ബന്ധുവിന് പിറന്നാള്‍ സമ്മാനമായി കൊടുക്കാന്‍ കൊടകരയില്‍ നിന്നും വാങ്ങിയ മോതിരമടങ്ങിയ പഴ്സും പണം സൂക്ഷിച്ചിരുന്ന മറ്റൊരു പഴ്സും ഹാന്‍ഡ് ബാഗില്‍ സൂക്ഷിച്ചിരുന്നു. ഉച്ചക്ക് 12 മണിക്ക് കൊടകരയില്‍ നിന്നും വെള്ളിക്കുളങ്ങരയിലേക്ക് വരുന്ന പി.ജി.ട്രാവല്‍സ് ബസ്സില്‍ കോടാലിയില്‍ ഇറങ്ങിയതിനു ശേഷം സ്വദേശമായ ചെമ്പുചിറയിലേക്ക് മറ്റൊരു ബസ്സില്‍ കയറാന്‍ ടിക്കറ്റെടുക്കാന്‍ പണത്തിനായി ബാഗ് പരിശോധിച്ചപ്പോഴാണ് പഴ്സും സ്വര്‍ണ്ണവും നഷ്ടപ്പെട്ടതായി മനസ്സിലായത്.ബസ്സില്‍ നല്ല തിരക്കുണ്ടായിരുന്നതായി ഇവര്‍ പറഞ്ഞു. വെള്ളിക്കുളങ്ങര പോലീസില്‍ പരാതി നല്കി. വെള്ളിക്കുളങ്ങര പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: