തൃശൂര്‍: കോണ്‍ഗ്രസിന് മാനമുണ്ടെങ്കില്‍ ഇനിയെങ്കിലും പി.സി.ജോര്‍ജിനെ യു.ഡി.എഫില്‍ നിന്നു പുറത്താക്കാന്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന് പറഞ്ഞു.തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിച്ച മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ അഴിമതിക്കെതിരെ അഴിമതി വിരുദ്ധ മുന്നണിയുടെ പേരില്‍ അരുവിക്കരയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നാണ് പി.സി.ജോര്‍ജിന്റെ നിലപാട്.
സര്‍ക്കാരിനേയും മുന്നണിയേയും പരസ്യമായി വെല്ലുവിളിച്ചിട്ടും പി.സി.ജോര്‍ജിനെ യു.ഡി.എഫ് ചുമക്കുന്നത് അപമാനകരമാണ്. സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താകും അരുവിക്കരയില്‍ പ്രകടമാകുക. ബിജെപി അരുവിക്കരയില്‍ ശക്തമായ മുന്നേറ്റം നടത്തും. മലബാര്‍ സിമന്റ്സ് കേസില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണ് പയറ്റുന്നത്. കേസ് സി.ബി.ഐയ്ക്കു വിടാന്‍ ഇനിയും തയ്യാറാകാത്തത് ഇരുമുന്നണിയിലേയും നേതാക്കള്‍ പിടിക്കപ്പെടും എന്നുള്ളതു കൊണ്ടാണ്.
കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി നിലകൊള്ളുന്നതാരാണെന്ന് ആറന്മുള വിമാനത്താവള പദ്ധതിയില്‍ നിന്നു വ്യക്തമായെന്നും മുരളീധരന് പറഞ്ഞു.സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധകൃഷ്ണന്,കെ.വി.ശ്രീധരന് മാസ്റ്റര്‍, രമാ
രഘുനന്ദനന്,അഡ്വ.ബി.ഗോപാലകൃഷ്ണന്, ഷാജുമോന്‍ വട്ടേക്കാട്ട്, ഇ.രഘുനന്ദനന്, പി.എസ്.ശ്രീരാമന്,പി.എം.ഗോപിനാഥ്,ഇ.വി.കൃഷ്ണന് നമ്പൂതിരി, സുരേന്ദ്രന് ഐനിക്കുന്നത്ത്, എ.ആര്.ശ്രീകുമാര്‍, അനീഷ് ഇയ്യാല്‍, ശ്യാമള പ്രേംദാസ്, എസ്.ശ്രീകുമാരി, സേവ്യന്‍ പള്ളത്ത്, ജസ്റ്റീന്‍ ജേക്കബ്, പ്രസന്നശശി, ലിജി മനോഹരന്, അഡ്വ.സുധീര്‍ബേബി,ദയാനന്ദന് മാമ്പുള്ളി, കെ.പി.ജോര്‍ജ്ജ്, ഷൈജന്‍ നമ്പനത്ത്, സി.പി.സെബാസ്റ്റ്യന്‍, പത്മിനി പ്രകാശന്, ആര്‍ട്ടിസ്റ്റ് ഗോപാല്‍ജി, ശ്രീനിവാസന് വെളുത്തൂര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: