കൊച്ചി: മലയാള ചലച്ചിത്രം കളിപ്പാട്ടക്കാരന് കൊറിയന്‍ എക്സ്പ്പാറ്റ് ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സേബ എന്ന ചെറുപ്പക്കാരന്റെ അതിജീവനത്തെക്കുറിച്ച് സംസാരിക്കുന്ന സിനിമയില്‍ സേബയായി അഭിനയിച്ചിരിക്കുന്നത് നോയല്റാഫേല് എന്ന പുതുമുഖ നടനാണ്.
സ്ത്രീ കഥാപാത്രങ്ങളെ നാടക നടിയായ സുനിതയും നടിയും ക്ലാസ്സിക്കല്‍ ഡാന്‍സറും കൂടിയായ ക്ഷമാകൃഷ്ണയും അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിന്റെ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് റഹ്മാന് ബ്രദേഴ്സ്. ഛായാഗ്രഹണം മുകേഷ് മുരളീധരന്, സിനോജ് അയ്യപ്പന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: