535. നിര്‍മമാഃ – മമ എന്ന ഭാവം ഇല്ലാത്തവള്‍. മമ എന്ന പദത്തിന് എന്റെ എന്നര്‍ത്ഥം. ഞാന്‍ എന്ന ഭാവത്തിന്റെ സൃഷ്ടിയാണു മമത. തന്നില്‍ നിന്നു വേറായി എന്തെങ്കിലും ഉണ്ടെങ്കിലേ മമത എന്ന ഭാവത്തിനു പ്രസക്തിയുള്ളൂ. എന്റെ വീട്, എന്റെ കുടുംബം, എന്റെ ധനം എന്നപോലെ. ദേവിയില്‍ നിന്നു വേറായി മറ്റൊന്നുമില്ല. എല്ലാം ദേവിതന്നെ. അപ്പോള്‍ മമതയ്‌ക്കു പ്രസക്തിയില്ല.
ലൗകികമായ എല്ലാ ബന്ധങ്ങള്‍ക്കും കാരണം മമ എന്ന ഭാവമാണ്. ഞാനെന്നും എനിക്കുള്ളതെന്നുമുള്ള ചിന്തയില്‍ അധിഷ്ഠിതമായ മമതയെ നശിപ്പിച്ച് തന്റെ ഭക്തരെ നിര്‍മ്മമരാക്കുന്നവള്‍ എന്നും വ്യാഖ്യാനിക്കാം.
536. നിഷ്‌കളാകാരാഃ – കലകളില്ലാത്ത ആകാരമുള്ളവള്‍. കല- അംശം- അംശമില്ലാത്തതിന് ആകാരവും ഉണ്ടാകാനിടയില്ല. നാമത്തില്‍ പ്രകടമായ വൈരുദ്ധ്യമുണ്ടെന്നു തോന്നാം. ആകാരമില്ലായ്‌മയാണു ദേവിയുടെ ആകാരം. നിര്‍ഗുണവും നിരാധാരവും ആയ ദേവീചൈതന്യം നിരാകാരവുമായതുകൊണ്ട് അതിനു കലകളുമില്ല. കലകളുള്ളതായി കരുതിയാല്‍ നാമോരുത്തരും ദേവിയുടെ കലകളാണ്. പ്രപഞ്ചത്തിലെ ഓരോ അണുവും ദേവീകലകളാണ്. പ്രപഞ്ചം ദേവീകലകളുടെ അല്പാശംസമാണ്. മൂകാംബിക നിഷ്‌കളാകാരയെന്നപോലെ സകലയുമാണ്.
… തുടരും
















