Categories: Business

27 ശതമാനം വളര്‍ച്ചയുമായി വണ്ടര്‍ല

Published by

കൊച്ചി: വണ്ടര്‍ലാ ഹോളിഡേയ്‌സിന് 2014-15 വര്‍ഷത്തില്‍ 50.63 കോടി രൂപ അറ്റാദായം. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ കൈവരിച്ച 39.89 കോടി രൂപയെ അപേക്ഷിച്ച് 27 ശതമാനം വളര്‍ച്ചയാണിത്.

അതേസമയം കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്റെ അവസാനപാദത്തില്‍ അറ്റാദായം 7.15 കോടിയില്‍നിന്ന് 6.58 കോടിയായി കുറഞ്ഞു. ഇത് പ്രധാനമായും കൊച്ചി അമ്യൂസ്‌മെന്റ് പാര്‍ക്കിലെ സേവനനികുതിയുടെയും വിനോദനികുതിയുടെയും നീക്കിയിരിപ്പിനുവേണ്ടി 3.14 കോടി രൂപ വിനിയോഗിച്ചതിനാലാണെന്ന് കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.

2016 ഏപ്രില്‍ മാസത്തോടെ നിര്‍മാണം പൂര്‍ത്തീകരിക്കാനുള്ള ലക്ഷ്യത്തോടെ ഹൈദരാബാദ് പാര്‍ക്കിന്റെ പ്രവര്‍ത്തനം നടക്കുന്നു. സാമ്പത്തികവര്‍ഷത്തിന്റെ അവസാനപാദത്തിലെ പ്രകടനത്തില്‍ തികഞ്ഞ സംതൃപ്തിയാണുള്ളതെന്ന് വണ്ടര്‍ലാ ഹോൡഡേയ്‌സ് മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.

ജൂണ്‍ മുതല്‍ സന്ദര്‍ശകരുടെ മേല്‍ 14 ശതമാനം സേവനനികുതി ചുമത്താന്‍ നിര്‍ബന്ധിതരാവുമ്പോഴും പാര്‍ക്കുകള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by