ഉണ്ണായിവാര്യരുടെ ജീവിതം പ്രമേയമാക്കി സംസ്കൃതത്തില്‍ ചലച്ചിത്രം ഒരുങ്ങുന്നു. വിനോദ് മങ്കരയാണ് ചിത്രത്തിന്റെ സംവിധായകന്. ഉണ്ണായിവാരിയര്‍ രചിച്ച നളചരിതം ആട്ടക്കഥയും വാര്യരുടെ ജീവിതവുമാണ് പ്രിയമാനസം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഇതിവൃത്തം. രാജേഷം ഹെബ്ബാറാണ് ഉണ്ണായി വാര്യരെ അവതരിപ്പിക്കുന്നത്.
കഥക് നര്‍ത്തകിയും കന്നട നടിയുമായ പ്രതീക്ഷ കാശിയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീരാശ്രീനാരായണനാണ് മറ്റൊരു കഥാപാത്രമായെത്തുന്നത്. 22 വര്‍ഷത്തിന് ശേഷമാണ് സംസ്കൃത ഭാഷയില്‍ ഒരു ചിത്രമിറങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്. കന്യാകുമാരിയില്‍ ജൂലൈയില്‍ പ്രിയമാനസത്തിന്റെ ചിത്രീകരണം ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: