ലണ്ടന്‍: ഈവര്‍ഷം ലോകത്ത് ഏറ്റവും വിപണിമൂല്യം നേടിയ താരങ്ങളുടെ പട്ടികയില്‍ ജമൈക്കന്‍ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിനെയും ഫുട്ബോളിലെ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും കടത്തിവെട്ടി ഇന്ത്യന്‍ ബാറ്റ്സ്മാന് വിരാട് കോഹ്ലി.
ബ്രിട്ടനിലെ പ്രമുഖ മാഗസിന് സ്പോര്‍ട്സ് പ്രോയുടെ ലിസ്റ്റില്‍ കോഹ്ലി ആറാമത് ഇടംപിടിച്ചു. ബോള്‍ട്ട് പത്താംസ്ഥാനം കൊണ്ടു തൃപ്തിപ്പെട്ടപ്പോള്‍ ക്രിസ്റ്റ്യാനോ (പോര്‍ച്ചുഗല്‍) 16-ാമതേക്കും മെസി (അര്‍ജന്റീന) 22-ാമതേക്കും പിന്തള്ളപ്പെട്ടു.
50പേരുടെ പട്ടികയില്‍ കനേഡിയന്‍ ടെന്നീസ് താരം യൂജിന്‍ ബൗച്ചാര്‍ഡ് ഒന്നാമത്. ബ്രസീലിയന്‍ ഫുട്ബോളര് നെയ്മര്‍ രണ്ടാമന്. ലൂയിസ് ഹാമില്ട്ടന് അഞ്ചാം സ്ഥാനമുണ്ട്. പുരുഷ ടെന്നീസിലെ ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ഡോക്കോവിച്ചിന് 14-ാം സ്ഥാനം ലഭിച്ചു.
സൈന നെവാളാണ് (44-ാം സ്ഥാനം) മറ്റൊര് ഇന്ത്യന്‍ സാന്നിധ്യം. ക്രിക്കറ്റിനെ പ്രതിനിധീകരിച്ച് കോഹ്ലിക്ക് പുറമെ ഓസ്ട്രേലിയന്‍ നായകന് സ്റ്റീവന്‍ സ്മിത്ത് (45) മാത്രമേ പട്ടികയിലുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: