കൊച്ചി: ടൈബറിന്റെ പുതിയ നാന്ഷി ലെഗ്ഗിംഗ്സ് വിപണിയിലെത്തി. മയങ്ക് & ഉമങ്ക് ടൈബര്വാള് വുമണ്‍സ് സെഗ്മെന്റാണ് സ്ത്രീകള്‍ക്ക് ആവശ്യമായ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നത്. ഇന്നത്തെ ഫാഷന്‍ ലോകത്ത് ഏറ്റവും മുന്‍ഗണനയുള്ള വസ്ത്രമായ ലെഗ്ഗിംഗ്സാണ് തുടക്കം കുറിയ്ക്കാന്‍ തെരഞ്ഞെടുത്തത്. അള്‍ട്രാ സോഫ്റ്റും, കൂടുതല്‍ സുഖപ്രദവുമാണ് നാന്ഷിയെന്ന് നിര്‍മാതാക്കള്‍ പറയുന്നു.
നാന്ഷി ലെഗ്ഗിംഗ്സ് അറുപതില്പരം നിറങ്ങളില്‍ ലഭ്യമാണ്. കേരളത്തിലെ പ്രമുഖ റീട്ടെയില്‍ ഔട്ട്ലെറ്റുകളിലൂടെ നാന്ഷി വിപണിയിലെത്തിക്കും. എറണാകുളത്തെ ഹൈ ഫാഷന്‍ ക്ലോത്തിംഗാണ് നാന്ഷി ലെഗ്ഗിംഗ്സിന്റെ കേരളത്തിലെ വിതരണക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: