നിങ്ങളുടെ വംശത്തിന്റെ നന്മയ്‌ക്കും മനുഷ്യരാശിയുടെ സ്വസ്തിക്കുംവേണ്ടി ത്യാഗങ്ങള്‍ ചെയ്യുന്നത് വളരെ വലിയ കൃത്യങ്ങളാണ്. ഈ ജീവിതത്തിലുള്ളതെന്താണ്? നിങ്ങള്‍ ഹിന്ദുക്കളാണ്; ജീവിതം ശാശ്വതമെന്ന നൈസര്‍ഗ്ഗികബോധമാണ് നിങ്ങള്‍ക്കുള്ളത്.
ചിലപ്പോള്‍ ചെറുപ്പക്കാര്‍ വന്ന് എന്നോടു നീരീശ്വരതയെപ്പറ്റി സംസാരിക്കാറുണ്ട്. ഒരു ഹിന്ദുവിനു നിരീശ്വരനാകാമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അവന്‍ യൂറോപ്പിലുണ്ടായ പുസ്തകങ്ങള്‍ വായിച്ചേക്കും. ഭൗതിക വാദിയാണെന്നു സ്വയം വിശ്വസിച്ചേക്കും. പക്ഷേ ഇതൊക്കെ താല്‍ക്കാലികംമാത്രം. ഇതു നിങ്ങളുടെ രക്തത്തിലുള്ളതല്ല. നിങ്ങളുടെ ഘടനയില്ലാത്തതു വിശ്വസിക്കാന്‍ നിങ്ങള്‍ക്കു വയ്യ. നിങ്ങളെ സംബന്ധിച്ചിടത്തോളം അത് ആശയറ്റ ഒരു പ്രവൃത്തിയാകും; അതുപോലുള്ളതൊന്നും ചെയ്യാന്‍ തുനിയരുത്.
കുട്ടിക്കാലത്തു ഞാന്‍ അതു ചെയ്യാന്‍ യത്‌നിച്ചു; പക്ഷേ, കഴിഞ്ഞില്ല. ജീവിതം ഹ്രസ്വമാണ്. എന്നാല്‍ ആത്മാവ് അമരവും ശാശ്വതവുമാണ്. മരണമെന്ന വസ്തുത നിശ്ചിതമായിരിക്കെ, ഒരു വലിയ ആദര്‍ശം സ്വീകരിച്ചിട്ട് അതിനുവേണ്ടി ജീവിതം മുഴുവന്‍ നല്‍കുകതന്നെ. ഇതാകട്ടെ നമ്മുടെ തീരുമാനം. സ്വജനതയുടെ മോക്ഷത്തിനായി കൂടെക്കൂടെ പിറക്കുന്ന ഭഗവാന്‍ ഇവയാണ് നമ്മുടെ മതഗ്രന്ഥങ്ങളിലെ വാക്കുകള്‍. മഹാനായ ആ കൃഷ്ണന്‍ നമ്മെ അനുഗ്രഹിക്കുകയും ലക്ഷ്യപ്രാപ്തിക്ക് തുണയ്‌ക്കുകയും ചെയ്യട്ടെ.
















