കൊച്ചി: ഫിലിപ്സ് ലൈറ്റിംഗ് ഇന്ത്യ, രണ്ട് പുതിയ എല്‍ഇഡി ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ചു. സ്വിച്ചിന്റെ ടോഗിളിനൊപ്പം നിറം മാറുന്ന എല്‍ഇഡി ബള്‍ബും ഫിലിപ്സ് ശ്രേണിയിലെ ഏറ്റവും നേരിയ റേസര്‍ ഡൗണ്ലൈറ്ററും ആണ് പുതിയ ഉല്പന്നങ്ങള്.
ഇവ രണ്ടും രൂപകല്പന ചെയ്ത് വികസിപ്പിച്ചെടുത്തത് നോയിഡയിലെ ഫിലിപ്സ് ലൈറ്റിംഗ് ഇന്നൊവേഷന് സെന്ററാണ്. 7.8 മിമി മാത്രമുള്ള ഏറ്റവും നേരിയ ഡൗണ്‍ലൈറ്റര്‍ ആണ് റേസര്‍ എല്‍ഇഡി. മറ്റ് ഡൗണ്ലൈറ്ററുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 60 ശതമാനം നേരിയതും 50 ശതമാനം ഭാരം കുറഞ്ഞവയുമാണ്. തൂവെള്ള, സ്വര്‍ണമഞ്ഞ എന്നീ നിറങ്ങള്‍ മാറിമറിയുന്ന 2-ഇന്‍-വണ്‍ കളര്‍ ചേഞ്ചിങ്ങ് എല്‍ഇഡി ബള്‍ബാണ് എയ്സ് സേവര്‍. വായിക്കാന്‍ ജനങ്ങള്‍ ഇഷ്ടപ്പെടുന്നത് വെളുത്ത പ്രകാശമാണ്. മറ്റാവശ്യങ്ങള്‍ക്ക് മഞ്ഞ വെളിച്ചവും. ഇതു രണ്ടും കളര്‍ ചേഞ്ചിങ്ങ് എയ്സ് സേവര്‍ ലഭ്യമാക്കുന്നു.
റേസര്‍ എല്‍ഇഡി രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. 12 വാട്സ് ഡൗണ്‍ലൈറ്റര്‍ 650 ലൂമെന്‍ വരെ പ്രകാശം ലഭ്യമാക്കുന്നു. 6 എണ്ണത്തിന്റെ പായ്ക്കിന് 1790 രൂപയാണ് വില.15 വാട്സ് ഡൗണ്‍ലൈറ്റര്‍ വിന്യസിപ്പിക്കുന്നത് 900 ലൂമെന്‍ ആണ്. 6 എണ്ണത്തിന്റെ മാസ്റ്റര്‍ പായ്ക്കിന് വില 1990 രൂപ. എയ്സ് സേവര്‍ 2-ഇന്‍-വണ്‍ കളര്‍ ചേഞ്ചിങ്ങ് എല്‍ഇഡി ബള്‍ബുകള്‍ക്ക് 15 വര്‍ഷത്തെ ആയുസ് ആണ് കമ്പനി പറയുന്നത്. വില 749 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: