കൊച്ചി: മലയാള സിനിമയുടെ പരസ്യങ്ങള്‍ക്ക് ഇനി ഫഌക്സ് ബോര്‍ഡ് ഉപയോഗിക്കേണ്ടെന്ന് തീരുമാനം. കൊച്ചിയില്‍ ചേര്‍ന്ന നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും യോഗത്തിലാണ് തീരുമാനം.
ജൂണ്‍ ഒന്നുമുതല്‍ തീരുമാനം പ്രാബല്യത്തില്‍വരും. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന ഫളക്സ് ബോര്‍ഡുകള്‍ ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിലപാടാണ് തീരുമാനത്തിന് പിന്നില്‍.
ഫഌകസുകള്ക്ക് പകരം പഴയ രീതിയില്‍ പേപ്പര്‍ പോസ്റ്ററുകളും തുണികളില്‍ പ്രിന്റ് ചെയ്ത പരസ്യങ്ങളുമാകും ഉപയോഗിക്കും. മമ്മൂട്ടി നായകനായ വര്‍ഷം സിനിമയുടെ പരസ്യങ്ങള്‍ക്ക് ഫ്ളക്സ് ബോര്‍ഡുകള്‍ ഉപയോഗിച്ചിരുന്നില്ല.
ഈ മാതൃക പിന്തുടര്ന്നാണ് മലയാള സിനിമ ഫ്ളക്സ് ബോര്‍ഡുകള്‍ പൂര്‍ണമായും ഉപേക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: