പറയാതെ വയ്യ! ഭാരതീയ ജനതാ പാര്‍ട്ടിയെ വര്‍ഗീയമെന്നു വിശേഷിപ്പിച്ചുകൊണ്ട്, ചിന്തിക്കാന്‍ കഴിയാത്ത മലയാളി മനസ്സുകളില്‍ ചേക്കേറിയ ഇടതുവലതു മുന്നണികള്‍ പച്ചയായ വര്‍ഗീയ നടപടികള്‍ കൈക്കൊള്ളുന്ന മുസ്ലിം ലീഗിനെയും കുരിശിന്റെ വഴിയെ പോകുന്ന മാണി കോണ്‍ഗ്രസിനെയും തള്ളിപ്പറയാന്‍ തയ്യാറാകാത്തതെന്തെന്നു അല്പമെങ്കിലും ചിന്തിക്കാന്‍ ശേഷിയുള്ളവര്‍ മനസ്സിലാക്കണം.
വെറും അധികാരമോഹം മാത്രമല്ല അതില്‍ക്കൂടി ലഭിക്കുന്ന അഴിമതിപ്പണത്തില്‍ നോട്ടമിട്ടുള്ള അത്യാഗ്രഹം മാത്രമാണ് ഇരുമുന്നണികളെയും നയിക്കുന്നത്. അതിനുവേണ്ടി അവര്‍ എന്ത് നീചപ്രവൃത്തികള്‍ക്കും കൂട്ടുനില്‍ക്കും. അതില്‍ നിന്നും ലഭിക്കുന്ന ചില്ലിത്തുട്ടുകള്‍ക്ക് കൊടുക്കുന്ന മൂല്യംപോലും പൊതുജനത്തിന് ഇവര്‍ നല്‍കുന്നില്ല.
സംശുദ്ധ രാഷ്ട്രീയം എന്നത് ഇരുമുന്നണികള്‍ക്കും ഇനി അപ്രാപ്യമാണ്. അഴിമതി, സ്വജനപക്ഷപാത രാഷ്ട്രീയത്തില്‍ നിന്നും മോചനമെന്നത് ഇരുമുന്നണികള്‍ക്കും സ്വപ്നത്തില്‍പോലും ചിന്തിക്കാന്‍ കഴിയില്ല. ഇവിടെ നാം പൊതുജനം ചെയ്യേണ്ടത് ഇങ്ങനെയുള്ള രാഷ്ട്രീയക്കാരെ ഒരിക്കലും ജയിപ്പിച്ചു വിടരുതെന്നതാണ്.
ഇതിനെല്ലാം ഒരവസാനം നമുക്ക് വേണ്ടേ. നമുക്ക് വേണ്ടത് നാടിനു വേണ്ട ഭരണമാണ്. നാട്ടുകാര്‍ക്ക് വേണ്ട ഭരണമാണ്. ഇവിടെയാണ് ഒരു മൂന്നാം കക്ഷിയെ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത. ഇപ്പോള്‍ ചോദ്യപേപ്പറിലും ബജറ്റിലും വരെ വര്‍ഗീയത എത്തിക്കഴിഞ്ഞു. ഇനി ഏതാനും ചുവടുകള്‍ കൂടി. ഇങ്ങനെപോയാല്‍ കേരളം മറ്റൊരു സിറിയയോ ഇറാക്കോ ആയി മാറും. ഐഎസ് വിദേശ നാടുകളില്‍ നാശം വിതക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ അതുപോലുള്ള സംഘടനകള്‍ക്ക് വളരാനുള്ള നിലമൊരുക്കുകയാണ് ഇരുമുന്നണികളും കൂടി ചെയ്യുന്നത്.
ഈ അവസ്ഥയില്‍ നിന്നൊരു മാറ്റം കേരളത്തിനു ഇന്നാവശ്യമുണ്ട്. അതിനുവേണ്ട ആദ്യപ്രവര്‍ത്തനം യുവാക്കള്‍ ഉടന്‍തന്നെ ചെയ്യണം. നമ്മുടെ നാടിനെ നാശത്തില്‍ നിന്നും കരകയറ്റുവാന്‍ ഒന്നിക്കുക. ഭാരതീയ ജനതാ പാര്‍ട്ടിയിലൂടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: