519. സപ്തസ്വരാത്മികാ വിദ്യാ –സപ്തസ്വരങ്ങള്‍ രൂപമായ വിദ്യ, സംഗീതം എന്നു കലാവിദ്യ ദേവിതന്നെയാണ്. മൂകാംബികാദേവി മഹാകാലരൂപിണിയും ഐശ്വര്യരൂപിണിയും സംഗീതരൂപിണിയുമാണ്. സംഗീതരൂപത്തില്‍ ദേവിയുടെ ശരീരം സപ്തസ്വരങ്ങള്‍ ചേര്‍ന്നതായിരിക്കും.
ഭാഷണത്തിനുപയോഗിക്കുന്ന ശബ്ദാവലിയില്‍ ഉള്‍പ്പെടുന്നവയാണെങ്കിലും വ്യക്തമായ നാദഭേദമുള്ള ഏഴു സ്വരവര്‍ണങ്ങളെ ‘സരിഗമപധനി” എന്ന ഏഴു സാങ്കേതികശബ്ദങ്ങള്‍കൊണ്ട് സംഗീതശാസ്ത്രം നിര്‍ദ്ദേശിക്കുന്നു. പ്രകൃതിയില്‍ സ്വാഭാവികമായി ഉണ്ടാകുന്ന എല്ലാ നാദങ്ങളെയും ഈ സാങ്കേതമുപയോഗിച്ച് ആവിഷ്‌ക്കരിക്കാം.
… തുടരും
















