കേന്ദ്രമന്ത്രി ആയിരുന്നപ്പോള്‍ അഴിമതി എന്ന് പറഞ്ഞാല്‍ അങ്ങാടി മരുന്നോ പച്ചമരുന്നോ എന്ന് പോലും കേള്‍ക്കാനോ തിരിച്ചറിയാനോ അവസരം കിട്ടിയിട്ടില്ലാത്ത ഋഷ്യശൃംഗന് എ. കെ. ആന്റണി ഇപ്പോള്‍ കേരളത്തില്‍ വന്ന് അഴിമതി എന്താണെന്ന് കണ്ടു പകച്ചു പോയിരിക്കുന്നു. കേരളത്തില്‍ സര്‍വാംഗം അഴിമതി കൊടികുത്തി വാഴുകയാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.
അദ്ദേഹം ഇപ്പോള്‍ വലിയ അത്ഭുത കാര്യമായിക്കണ്ട ഈ അഴിമതി ഇവിടെ ജനങ്ങള്‍ക്ക് കഴിഞ്ഞ നാല് കൊല്ലമായി ഒരു ശീലമായിരിക്കുന്നു എന്ന് ആരെങ്കിലും അദ്ദേഹത്തിനു ഒന്ന് പറഞ്ഞു കൊടുക്കുമോ? ദല്‍ഹിയിലെപ്പോലെ ലക്ഷം കോടിക്കണക്കിനൊന്നും ഇല്ലെങ്കിലും ഇവിടെയും അത്ര മോശമൊന്നുമല്ല കാര്യം എന്ന് എല്ലാവര്ക്കും അറിയാം എന്ന കാര്യം ആന്റണി സാറിനു മാത്രം അറിയില്ലായിരുന്നോ?
പോരെങ്കില്‍ എക്സൈസ്മന്ത്രി ബാബു ഉടനെ പറഞ്ഞല്ലോ ആന്റണി പറഞ്ഞത് മന്ത്രിമാരെക്കുറിച്ചല്ല എന്ന്. അതായത്, ബാബുവിന്റെയും മാണിയുടെയും മറ്റു പല മന്ത്രിമാരുടെയും ഒന്നും തലയില്‍ കോഴിയുടെ പൂട ഇല്ല എന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: