മതപരമായ ചടങ്ങുകള്‍ക്ക്, കര്‍മ്മങ്ങള്‍ക്ക് പിറകില്‍ ഒരു ശാസ്ത്രമുണ്ട്. ഇവിടെ ഭാരതത്തില്‍ ആരെങ്കിലും മരിച്ചാല്‍, മക്കളോ അല്ലെങ്കില്‍ ഏതെങ്കിലും ബന്ധുവോ മരണാനന്തരകര്‍മ്മങ്ങള്‍ അനുഷ്ഠിക്കും.
മരിച്ചവര്‍ക്കുവേണ്ടി ഇത്തരത്തില്‍ കര്‍മ്മങ്ങളനുഷ്ഠിക്കുന്നത് തൊണ്ണൂറ്റി അഞ്ചു ശതമാനമോ അതിലേറെയോ, തികച്ചും മനഃശാസ്ത്രപരമാണ്. അതിന് മനഃശാസ്ത്രപരമായ പ്രയോജനങ്ങള്‍ ഉണ്ട്. നിങ്ങള്‍ സ്‌നേഹിച്ച ആള്‍ ഇന്നിവിടെ ഉണ്ടാവുകയും നാളെ കടന്നുപോകുകയും ചെയ്യുകയാണ്.
മിക്കവര്‍ക്കും, അവര്‍ വളരെയധികം മരണങ്ങള്‍ കണ്ടിട്ടുണ്ടെങ്കില്‍കൂടി, ഉറ്റവരുടെ മരണംഅംഗീകരിക്കാന്‍ കഴിയുകയില്ല. സ്‌നേഹം അത്രയേറെ ഉണ്ടായിരിക്കുന്നതുകൊണ്ട്, തന്നോടിത്ര അടുപ്പമുള്ള ആള്‍ ഇത്ര പെട്ടെന്ന് കടന്നുപോയി എന്ന് അംഗീകരിക്കാനവര്‍ക്കാവുന്നില്ല.
നിങ്ങളുടെ മാതാപിതാക്കളിലാരെങ്കിലുമോ, പ്രിയപ്പെട്ടവരിലാരെങ്കിലുമോ മരിച്ചുവെന്നിരിക്കട്ടെ. ആഹാരം കഴിക്കാനായി നിങ്ങളിരിക്കുമ്പോള്‍, ‘അയ്യോ! ഈ ആഹാരം കഴിക്കാന്‍ ഇവിടെ ഇല്ലാതെ പോയല്ലോ.’ എന്ന് നിങ്ങള്‍ക്ക് വിഷമമാകും. ഈ ദൃശ വികാരങ്ങള്‍ മനുഷ്യരുടെ ഉള്ളിലുണ്ട്. നിങ്ങളില്‍ മിക്കവര്‍ക്കും അവയുണ്ട്. അങ്ങനെയല്ലേ?
















