പാടത്തെപണിതുടങ്ങിയാല്‍ പണ്ട് കാവ്കെട്ടി അതില്‍ ചോറുംകറികളും കൊണ്ടുപോകുമായിരുന്നു തോളില്‍വെച്ചിരിക്കുന്ന വടിയുടെ രണ്ടറ്റത്തുമായി ചോറും കറികളും അടുക്കിയ ഉറി, കണ്ണുപറ്റാതിരിക്കാന്‍ ഉപ്പും മുളകും കടുകും ഉഴിഞ്ഞ് ആടി ഇറക്കും മുട്ടടക്കം ചെളിയില്‍ പാഞ്ഞുനടന്ന് സൂര്യവെളിച്ചത്തേയും നാടന്‍ പാട്ടിനേയും ഉഴുതുമറിച്ച് വൈകുന്നേരമാകുമ്പോള്‍ കടലുകുടിച്ചുതീര്ക്കാനുളള ദാഹവും വിശപ്പും കൂടെ തളര്‍ന്ന ശരീരവുമായി മാടത്തിലെ ചാണകംതല്ലി മെഴുകിയ തിണ്ണയിലെ വിരല്‍ പാടുകള്നോക്കി കോരന് വിശ്രമിക്കും.
പണിവിവരം അറിയാന്‍ തമ്പ്രാന് കാളിയുടെ വീട്ടില്‍വന്നത്. വിളികേട്ട് കാളിയുടെ മകള്‍ സീത ശിരസ്സുകുനിച്ച് വിനയം വിഴുങ്ങി പുറത്തിറങ്ങിവന്നു എന്താ എമ്പ്രാനെ? തമ്പ്രാന്റെ മുഖത്ത് നിലാവുവെട്ടം കണ്ണുകളില്‍ അത്ഭുതത്തിന്റെ തിളക്കംപള്ളിപ്പാട്ടു ക്ഷേത്രത്തിലെ ഉല്‍ത്സവം കൊടികയറി നടരണ്ടുംകെട്ടി അണിഞ്ഞൊരുങ്ങി ലാസ്യഭാവത്തില്‍ തലയാട്ടി പനംപട്ട തിന്നുകൊണ്ട് ശീവേലിക്ക് നിരത്തി നിര്‍ത്തിയ ആനകളെ കണ്‍നിറച്ച് കണ്ടുകൊണ്ടിരിക്കുന്ന സീതയുടെ ആനച്ചന്തം ലഹരിയോടെ തമ്പ്രാന് നോക്കികാണുന്നത് അപ്പോഴാണ്.സീതയേയും തമ്പ്രാനേയും കാറ്റ് ഉരുമ്മി വിവിധ ആവേശം കോരിയിട്ടുകൊണ്ടിരുന്നു
ഉത്സവത്തിന്റെ തിമര്‍പ്പുകള്‍ കഴിഞ്ഞ്, കുങ്കുമ വട്ടത്തില്‍ സൂര്യന് അടുത്ത പ്രഭാതത്തില്‍ ഉദിച്ചുയര്‍ന്നപ്പോള്‍ തമ്പാന് ഒരു ഉന്മേഷക്കുറവ് ഇനി എങ്ങനെയാണ് കാളിയുടെ മകളെ കാണുക? അധികം സംസാരിച്ചിട്ടില്ലെങ്കിലും അവളുടെ ഉടലില്‍ നിന്നു വാറ്റിയെടുത്ത സൗന്ദര്യം മനസ്സിന്റെ പീഡിത സ്ഥലങ്ങളിലേക്ക് ഒഴുകി ഇന്ദ്രിയത്തിന്റെ ബോധത്തിലേക്ക് പ്രണയത്തിന്റെ ലാവചെന്നെത്തിയിരിന്നു
തിനാവനത്തില് ഒരുനാള്‍ ഒരുവേടനവന് തിരുമുഖിയാം വള്ളിയ്ക്കരികില്ചെന്നു പെണ്ണേ നീ ഈവഴികണ്ടോ നല്ലൊരു പേടമാന്.. സീത മനസ്സുതുറന്നുപാടി..
കാളി നീട്ടിവിളിച്ചു…ചീതേയ്…ഇങ്ങുവാടീ….ദേ..കോരന് പനിപിടിച്ചുകിടപ്പാ…അതോണ്ട് നീ തമ്പ്രാന്റെ വീട്ടീന്ന് കഞ്ഞി പാടത്ത് കൊണ്ടുവാ..
നാക്കും പല്ലുംഞ്ഞെരിഞ്ഞമര്ത്തി, ചവച്ച വെറ്റിലയും പാക്കും നീട്ടിതുപ്പി. വീണ്ടും പറഞ്ഞു ചീ…േേത കേട്ടോടീ… അമ്മയുടെ വാക്കുകള്‍ കാതില്‍ കോരിയെടുത്തുകൊണ്ട് അവള് തമ്പ്രാന്റെ വീട്ടിക്കേ് നടന്നു. ഗേറ്റുതുറക്കുന്ന ശബ്ദം പൂമുഖത്തിരിക്കുന്ന തമ്പ്രാന്റെ കാതുകളെ ഉണര്‍ത്തി. കടന്നുവരുന്ന സീതയെ കണ്ടപ്പോള്‍ ഒരഗ്നിനാളത്തിന്റെ പ്രതീതി. തമ്പ്രാന്റെ വീട്ടിലെ പട്ടി വല്ലാതെകുരച്ചപ്പോള് സീത ഒതുങ്ങി മുറ്റത്തിന്റെ ഓരത്തുകൂടി അടുക്കള വശത്ത്ചെന്നു.
ചുണ്ടില്‍ നിറഞ്ഞുതുളുമ്പുന്ന ചിരിയുമായി തമ്പ്രാട്ടി ചട്ടികള്‍ നിരത്തി ,അവള് കാവ്കെട്ടി അതിലാക്കി നടന്നു നീങ്ങി . ആ പോക്കും ആനച്ചന്തവും നുകര്‍ന്ന് രാമച്ചക്കിടക്കയില്‍ ചാരിയിരുന്നു. അവള് അറിയാതെ തമ്പ്രാന്റെ കണ്ണുകള്‍ക്കും ഹൃദയത്തിനും ഇരയായി…
ദിവസങള് പലതും കൊഴിഞ്ഞു.
അമ്പലത്തിന്റെ പച്ചപ്പുല്‍ നിറഞ്ഞ പടിഞ്ഞാറെ മൈതാനത്തിന്റെ തെക്കേ അറ്റത്ത് കുറ്റിക്കാടു നിറയെ യക്ഷിപ്പാലകള്‍ വളര്‍ന്നു പന്തലിച്ചതിനു താഴെ ഇരുട്ട് കുനിഞ്ഞ് നിലം പരതുന്നു. രാത്രികാലങ്ങളില്‍ പാല പൂക്കുന്ന സമയങ്ങളില്‍ പക്ഷികളും യക്ഷികളും ചിറകുപിണച്ച് മത്സ രിച്ച്കാറ്റിനെ പറന്നളക്കും, അതോടെ നക്ഷത്രങ്ങള്‍ കണ് തുറക്കും നിലാവ്ചുരുട്ടിച്ചാലിച്ച് ദീപം ഉണ്ടാക്കും പിന്നെ ഗന്ധര്വ്വന്മാരുടെ വരവായി ആ വെള്ളിവെളിച്ചത്തില്‍ കാടുകളില്‍ ഉറങ്ങുന്നവരുടെ മിഴികളില്‍ വെള്ളിടിയും വായില്‍ കുരവയുമായി എതിരേല്ക്കും. വിടരാറായ പൂക്കളുടെ നനുത്ത ധമനികള്‍ വീര്‍ത്തു വിടരും. അടഞ്ഞ അമ്പലമുറ്റത്തെ വാതില്ക്കെട്ടിലെ പ്രേതങ്ങള്‍ മുടിയഴിഞ്ഞുലഞ്ഞാടും. അമ്പലക്കുളത്തിലെ വെള്ളം പിളര്‍ന്ന് മത്സ്യകന്യകമാര് ഗന്ധര്‍വ്വനെ എതിരേല്ക്കാന് നുരഞ്ഞാടും.
എല്ലാത്തിനും സാക്ഷിയായി അമ്പലത്തിലെ കിടാവിളക്കിലെ ഒറ്റത്തിരിയും.……രാമച്ചക്കിടക്കയില്‍ തമ്പ്രാന് സ്വപ്നം കണ്ടുറങ്ങി. അവളുടെ നാഭിയില്‍ ഉടക്കിയ കണ്ണുകള്‍ കൂര്‍ത്ത മുനയോടെ അവളുടെ നിമ്നോന്നതങ്ങളില്‍ പാറി നടന്നപ്പോള്‍ അവന് മന്ത്രിച്ചു…സീതേ ഞാന്‍ നിന്റെ രാമനാണ്…നിന്റെ ഗന്ധര്‍വ്വനാണ്….സൂര്യവെളിച്ചത്തിന് ചൂട് കൂടിയപ്പോഴാണ് തമ്പ്രാന് കണ്ണു തുറന്നത്. കൈകുടഞ്ഞ് എഴുന്നേറ്റപ്പോള്‍. അടുക്കള ഭാഗത്ത് കൊണ്ടുപിടിച്ച സംസാരം
സീതക്ക്…ഇന്നലെരാത്രി ഗന്ധര്വ്വന് കൂടിയത്രേ…?
പ്രതികരിക്കാൻ ഇവിടെ എഴുതുക: