ചോദ്യം ചെയ്യുന്ന മനസ്ഥിതിയുള്ളവനും സംശയാലുവും അസംതൃപ്തനും അമര്‍ഷം പ്രകടിപ്പിക്കുന്നവനും ഏതുനേരവും പറയുന്നവനും ഒരിക്കലും കര്‍മ്മയോഗിയാവില്ല. യോഗിയുടെ മനസ്സ് പ്രശാന്തമാണ്. സംതൃപ്തമാണ്. അത് ഒന്നുകില്‍ ഈശ്വരനില്‍ അല്ലെങ്കില്‍ കര്‍ത്തവ്യത്തില്‍ ഏകാഗ്രമാക്കപ്പെട്ടതാണ്.
ഈശ്വരനില്‍ ഉറച്ചവിശ്വാസമില്ലാതെ കര്‍മ്മങ്ങളെ കര്‍മ്മയോഗമാക്കി മാറ്റാന്‍ കഴിയുകയില്ല. ഗൃഹസ്ഥാശ്രമികളായതിനാല്‍ നിങ്ങളുടെ കര്‍മ്മങ്ങളും കര്‍ത്തവ്യ നിര്‍വഹണവും ധര്‍മ്മാചരണവും ആദ്ധ്യാത്മികസാധനയായി മാറണം. ഇതിനുവേണ്ടി ആന്തരികമായി ഈശ്വരനായി ഒരു ഭാവാത്മകബന്ധം പുലര്‍ത്തണം. അനേ്വഷണലക്ഷ്യം ഈശ്വരനായിരിക്കണം. അനുഷ്ഠാനത്തിലൂടെയും ആചരണത്തിലൂടെയും ആത്മീയ സാധനയിലൂടെയും നിങ്ങള്‍ സ്വയം കര്‍മ്മയോഗത്തിന് അര്‍ഹരായിത്തീരണം.
ഗുരുസന്നിധിയില്‍ ഹൃദയം തുറന്നുകാട്ടുക. കൃപ നിങ്ങളില്‍ വന്ന നിറയത്തക്കവണ്ണം അവിടെ ഒരു നീരുറവ ഉണ്ടാകട്ടെ. കൃപ എപ്പോഴുമുണ്ട്. പക്ഷേ അത് സ്വീകരിക്കുന്നതിന് സ്വയം അതിനോട് ബന്ധപ്പെടണം. വിനയം സേവനം ധര്‍മ്മാചരണം ഇവമൂലം ശിഷ്യന്‍ ഗുരവിനെ പ്രസാദിപ്പിക്കണം.
ഭാരതത്തില്‍ അനാദികാലം മുതല്‍ പരമ്പരാഗതമായ ആത്മീയ സംസ്‌കാരമാണ് ഗുരുശിഷ്യ ബന്ധം. ഗുരുവിനോടുള്ള ഭക്തിയും ഭാവവും അനുസരണവും വര്‍ദ്ധിക്കുന്നതനുസരിച്ച് നിങ്ങളുടെ ആദ്ധ്യാത്മിക പുരോഗതിയും സമ്പുഷ്ടമായികൊടുക്കേണ്ടിയിരിക്കും.
മായാവരണം മാറിക്കിട്ടുന്നതിനും സത്യം വെളിപ്പെടുത്തുന്നതിനും സമ്മതിക്കാത്തത് സത്ശിഷ്യത്വത്തിന്റെ അഭാവമാണ് സത്ശിഷ്യത്വത്തിന്റെ അഭാവം ആത്മീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്‌ക്കും തടസ്സമായി നില്‍ക്കുന്നു. ഭവനത്തിലും സമൂഹത്തിലും ധാര്‍മ്മിക പ്രഭാവത്തിന് പ്രതിബന്ധം സൃഷ്ടിക്കുന്നതും ഇതുതന്നെയാണ്. വ്യക്തിപരമായ ആര്‍ജ്ജവത്തിന്റെ ഉറവിടം ധര്‍മ്മാണ്. ശിഷ്യധര്‍മ്മം ശരിയായി നിര്‍വഹിക്കാതെ ഒരുവന് ജീവിതലക്ഷ്യത്തിലെത്തിച്ചേരാന്‍ സാദ്ധ്യമല്ല.
മുങ്ങിമരിക്കാന്‍ തുടങ്ങുന്ന ഒരാള്‍ ഒഴുകിപ്പോകുന്ന മരത്തടിയെ മുറികെപ്പിടിക്കുന്നു. അതുപോലെ ജീവന്‍ സംസാരസമുദ്രത്തില്‍ മുങ്ങിപ്പോകുന്ന ഘട്ടത്തില്‍ ഈശ്വരകൃപയാല്‍ ഒരു മരത്തടി ലഭിക്കുന്നു. ആ മരത്തടിയാണ് വിശ്വാസം.
ശ്രീരമാദേവി
















