കൊച്ചി: മലയാള സിനിമയിലെ സംഗീത സംവിധായന്മാരുടെ രണ്ടാമത് കൂട്ടായ്മ കൊച്ചിയില്‍ നടക്കും. (ഫെഫ്ക മ്യൂസിക്ക് ഡയറക്ടേഴ്സ് യൂണിയന്) ബ്ലാക്ക് ആന്‍ഡ് വൈറ്റ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന് രണ്ടാം വാര്‍ഷിക കൂട്ടായ്മയോടനുബന്ധിച്ച് വിപുലമായ സംഗീത വിരുന്നും ഉണ്ടാകും. മെയ് 23ന് ഗോഗുലം കണ്വെന്ഷന് സെന്ററില്‍ വൈകിട്ട് ആറ് മണിക്കാണ് ഗുരു പൗര്‍ണ്ണമി എന്ന പേരില്‍ പരിപാടിയില്‍ മലയാള ചലച്ചിത്ര രംഗത്തെ ആചാര്യന്മാരായ പ്രതിഭകളെ പരമ വിശിഷ്ടാംഗത്വം നല്കി ചടങ്ങില്‍ ആദരിക്കും.
ഇളയരാജ, ഡോ. ബാല മുരളീകൃഷ്ണ, ശ്രീകുമാരന്‍ തമ്പി, എം. കെ അര്ജ്ജുനന്, ജയന്(ജയവിജയ), എം. എസ് വിശ്വനാഥന്, കെ. ജെ. യേശുദാസ്, ജെറി അമല്‍ദേവ്, കെ. ജെ. ജോയ്, ശ്യാം എം. ജെ, ആലപ്പി രംഗനാഥ്, വിദ്യാധരന്, ആര്. സോമശേഖരന്‍, രാജാമണി, പെരുമ്പാവൂര്‍ ജി.രവീന്ദ്രനാഥ്, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഒ. വി റാഫേല്‍, കീരവാണി, എസ്. പി വെങ്കിടേഷ്, എസ്. ബാലകൃഷ്ണന്, ഔസേപ്പച്ചന്, വിദ്യാസാഗര്‍, മോഹന്‍ സിതാര, രമേഷ് നാരായണന്, ദര്ശന് രാമന്, കാഞ്ഞങ്ങാട് രാമചന്ദ്രന് എന്നിവരെയാണ് ആദരിക്കുക.
ഇവരുടെ പ്രശസ്ത ഗാനങ്ങള്‍ കോര്‍ത്തിണക്കി തെന്നിന്ത്യയിലെ പ്രശസ്ത ഗായകര്‍ പങ്കെടുക്കുന്ന സംഗീത സന്ധ്യയുമുണ്ടാകും.കൂടാതെ സംഗീതവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിശിഷ്ടവ്യക്തികള്‍ക്കുള്ള പുരസ്കാര വിതരണവും ഇതോടൊപ്പം നടത്തും. മലയാള സിനിമ പ്രവര്‍ത്തര്‍ക്കൊപ്പം രാഷ്ട്രീയ, സാമൂഹ്യ സാംസംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ രാഹുല്‍ രാജ്, അജിത്ത് സുകുമാരന്‍, അന്‍വര്‍ എ. ടി, സുല്‍ഫി, മെജോ ജോസഫ്, എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: